എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പപ്പന് വന്ന മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
പപ്പന് വന്ന മാറ്റം

ഒരിടത്ത് പപ്പൻ എന്നൊരാൾ താമസിച്ചിരുന്നു. വ്യക്തിശുചിത്വം പാലിക്കാത്ത ഒരു വ്യക്തിയായിരുന്നു പപ്പൻ . വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്നില്ല. വീടിന്റെ പരിസരം ചപ്പും ചവറും പ്ലാസ്റ്റിക്കും കൊണ്ട് നിറഞ്ഞിരുന്നു. അയാൾ അടുത്തുള്ള നദിയിൽ പ്ലാസ്റ്റിക്കും പഴയ വസ്ത്രങ്ങളും വലിച്ചെറിയുമായിരുന്നു. ഒരു ദിവസം നാട്ടുകാരനായ ബോബൻ പപ്പനോട് പറഞ്ഞു; ചേട്ടാ ഇവിടെയൊക്കെ വൃത്തിയാക്കിയില്ലെങ്കിൽ നമുക്കും പ്രകൃതിക്കും ദോഷമാകും നമുക്ക് ഇവിടെയൊക്കെ വൃത്തിയാക്കാം. ഒന്ന് പോടാ; വൃത്തിയാക്കാൻ നടക്കുന്നു വേറെ പണിയൊന്നുമില്ലേ -പപ്പൻ പറഞ്ഞു. ബോബൻ പപ്പനെ തിരുത്താൻ ശ്രമിച്ചു പക്ഷേ പപ്പൻ അതൊന്നും അനുസരിച്ചില്ല. ബോബൻ നിരാശയോടെ മടങ്ങി. രണ്ടാഴ്ച കഴിഞ്ഞ് ബോബൻ കൂട്ടുകാരോടൊപ്പം പപ്പന്റെ വീട്ടിലെത്തി. പപ്പൻ ഇപ്പോൾ ഒരു രോഗിയാണ് നിങ്ങൾ പറഞ്ഞത് ഞാൻ അനുസരിച്ചില്ല അതുകൊണ്ടാണ് എനിക്ക് ഈ ഗതി വന്നത് പപ്പൻ പറഞ്ഞു. ബോബൻ പറഞ്ഞു; ഇനിയും നന്നാവാൻ സമയമുണ്ട്.നിത്യവും കുളിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം, വീടും പരിസരവും വൃത്തിയാക്കണം, ചപ്പുചവറുകളും പ്ലാസ്റ്റിക്കും വലിച്ചെറിയരുത്- അങ്ങനെ നമുക്ക് നമ്മെയും പ്രകൃതിയെയും ഒരുപോലെ സംരക്ഷിക്കാൻ കഴിയും. ബോബൻ പറഞ്ഞതുപോലെ പപ്പൻ ചെയ്യുകയും നല്ലൊരു മനുഷ്യൻ ആവുകയും ചെയ്തു.

സച്ചു.എസ്
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ