എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/പേടിയല്ല ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
പേടിയല്ല ജാഗ്രതയാണ് വേണ്ടത്

രണ്ടു മൂന്നു ആഴ്ചയായി എവിടെക്കും പോവാത്തതിനാൽ തന്നെ വീട്ടിൽ വേരുറപ്പിച്ച തരത്തിൽ ആണ് അഭി. Lock down ന് മുമ്പ് വരെ അഞ്ച് മണിക്ക് എഴുന്നേറ്റ് ഗ്രൗണ്ടിലുളള പ്രാക്ടീസും ചങ്ങാതിമാരുടെ കൂടെയുള്ള ഒത്തുചേരലുകളും കറക്കങ്ങളും ടൂർണ്ണമെന്റുകളും ഒക്കെ കൂടി ബഹളം നിറഞ്ഞ കളർഫുൾ ലൈഫായിരുന്നു അഭിയുടേത്. എന്നാൽ ഇപ്പോ പെങ്ങളുടെ ഇടയ്ക്കിടെയുള്ള തല്ലുപിടുത്തങ്ങൾ മാത്രമേ അഭിയുടെ ജീവിതത്തിൽ താളങ്ങളും ഇളക്കങ്ങളും സ്വഷ്ടിക്കുന്നുള്ളു. ഫുടബോളിന്റെ ഭാവി വാഗ്ദാനമായ അഭി ഇപ്പോൾ പ്രാക്ടീസ് വരെ വീടിനകത്തേക്ക് ചുരുക്കി. അഭിയുടെ നാലു നേരമുള്ള കുളിയും കൂടെ കൂടെയുള്ള കൈ കഴുകലും 24 മണിക്കൂറും വാർത്താചാനൽ നോക്കിയിരിപ്പും കാണുമ്പോൾ അമ്മയും പെങ്ങളും കളിയാക്കി പറയും പേടിയല്ല ജാഗ്രതയാണ് വേണ്ടത്. ഇതു കേൾക്കുമ്പോൾ അച്ഛൻ പറയും അത്യാവശ്യം പ്രതിരോധ ശേഷിയുള്ള ആരോഗ്യ ദ്യഢ ജാഗ്രതനായ നിന്നെ പോലുള്ള യുവ കോമളന് എങ്ങനെയാടാ രോഗം വരുന്നത് ? ഇതിന് മറുപടിയായി അൽപം ധാർഷ്യാത്തോടെ അഭി പറയും. ഇത് വെറും രോഗമല്ല. ഭൂലോകത്തെ മുഴുവൻ ഇളക്കിമറിച്ച രാക്ഷസ വൈറസാണ്. ഇതിനെ അങ്ങനെ പക്ഷപാതമൊന്നുമില്ല. ആണോ ? കൃത്യവമായി മുൻ കരുതൽ എടുക്കാതെയും ശുചിത്വമില്ലാതെയും നടക്കുന്നത് അവരെ എല്ലാം ഈ രാക്ഷസൻ വേട്ടയാടും പിന്നേ എനിക്ക് ഉള്ളത് പേടിയല്ല. ജാഗ്രത തന്നെയാണ് അതുകൊണ്ടു തന്നെയാണ് ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും, പുറത്തുപോയി വരുമ്പോൾ മാസ്ക് ധരിക്കുന്നതും, പുറത്തുപോയി വന്നാലുടൻ കുളിക്കുന്നതും ഒരുപാടു മിസ്സ് ചെയ്യുന്നുണ്ടെങ്കിലും എന്റെ ഫ്രണ്ട്സിന്റെ കൂടെ കൂട്ടം ചേരാത്തതും, ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് വീട്ടിൽ ഇരിക്കുന്നതുമെല്ലാം. അഭിയുടെ പ്രസംഗം തുടങ്ങുമ്പോഴേക്കും അമ്മയും പെങ്ങളും അടുക്കളയിലേക്ക് ഉൾവലിഞ്ഞിരിക്കും അച്ഛനാണെങ്കിൽ തൊടിയിലേക്കും എന്നാലും അഭി പ്രസംഗം തുടർന്ന് കൊണ്ടേയിരിക്കും ഇങ്ങനെ ഇരിക്കുമ്പോൾ അഭിയുടെ മനസ്സിൽ ഒരു ഭയം ഉടലെടുത്തു. താൻ ഇങ്ങനെ തന്നെ ഇരുന്ന് മുരടിച്ച് പോകുമോ ; എന്റെ ലോകം എന്നിലേക്ക് തന്നെ ചുരുങ്ങുമോ എന്ന് . അഭി ഒരു ആശ്വാസത്തിനായി കൂട്ടുകാരി നൈലയെ വിളിച്ചു. നൈല അഭിയുടെ കോളേജിന്റെ ചെയർപേഴ്സനും വളർന്ന് വരുന്ന ഒരു സാമൂഹിക പ്രവർത്തക കൂടിയാണ് നൈല. അഭിയുടെ പരാതിയും പരിഭവവും കേട്ടപ്പോൾ നൈല പറഞ്ഞു. ടാ അഭി, നീ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുന്നതും വ്യക്തിശുചിത്വം പാലിക്കുന്നതുമൊക്കെ നല്ല കാര്യങ്ങൾ തന്നെ. എന്നാൽ നീ ഒരു സ്വാർത്ഥനാവരുത് സ്വന്തം കാര്യങ്ങളിൽ ഒതുങ്ങി നിൽക്കേണ്ടവരല്ല നമ്മൾ യുവജനത നമ്മുടെ സമൂഹം ഇതുവരെ നേരിടാത്ത ഒരു പ്രതിസന്ധിയാണ് ഇപ്പോഴുളളത്. ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെ ആവശ്യം ഏറെയുള്ള സമയം നീ വോളന്റിയറായി രജിസ്റ്റർ ചെയ്യൂ നിന്റെ സേവനം ആവശ്യമുള്ളപ്പോൾ നീയുമായി ബന്ധപ്പെടും. നാളെ ചരിത്രത്തിന്റെ ഭാഗമാക്കാൻ നമുക്ക് സാധിക്കും. അതിനു അമാനുഷിക ശക്തികൾ വേണമെന്നില്ല തികച്ചും മനുഷ്വത്വപരമായ പ്രവർത്തികൾ മാത്രം മതി. എന്നാൽ ശരി അഭി ഞാൻ അൽപം തിരക്കിലാണ് ഞാൻ പിന്നീട് നിന്നെ വിളിക്കാം. നൈലയുടെ ഫോൺ കട്ട് ചെയ്തതിനുശേഷം ഉടൻ തന്നെ അഭി തന്റെ പേര് വൊളന്റിയറായി രജിസ്റ്റർ ചെയ്തു. പിറ്റേ ദിവസം തന്നെ അഭിക്ക് സേവനത്തിനുള്ള വിളി വന്നു. രാവിലെ തന്നെ കുളിച്ച് ഒരുങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതുകണ്ടപ്പോൾ അടുക്കളയിൽ നിന്ന് ചാടി ഓടി വന്ന അമ്മ എവിടെക്കാടാ എന്ന ചോദ്യത്തിന് അഭിയുടെ മറുപടി കേട്ടപ്പോൾ അമ്മയുടെ കലി ഇരട്ടിയായി. അഭി അമ്മയെ സമാധാനിപ്പിച്ച് കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. അമ്മേ" പേടിയല്ല ജാഗ്രതയാണ് വേണ്ടത് ". ഇത് പറഞ്ഞു കൊണ്ട് അഭി തന്റെ ബൈക് ഇടവഴിയിലേക്ക് പായിച്ചു.

സ്വാതി എം വി
6 B എൽ എഫ് യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ