എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/എന്റെ കോവിഡ് കാല അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കോവിഡ്കാല അനുഭവങ്ങൾ


2020 അതായത് ജൂൺ ഒന്നിനു ഞങ്ങൾ പത്താം ക്ലാസ്സിൽ . ഒൻപതാം ക്ലാസ്സിന്റെ അവസാനനിമിഷങ്ങൾ . അങ്ങനെ പരീക്ഷ എത്തി . പത്തിലേക്ക് കയറുനതിന് മുൻപുള്ള സമയം അടിച്ചുപൊളികാം എന്ന് വിചാരിച്ചു . കൂട്ടത്തിൽ ഞങ്ങളുടെ രശ്മി ടീച്ചർന്റെ പിറന്നാളും എന്നാൽ ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് കൊറോണ വൈറസ് വന്നു . ചൈനയിലെ വുഹാനിൽ രൂപം കൊണ്ട കൊറോണ വൈറസ് ലോകത്താകെ പടർന്ന് പിടിച്ചു . അങ്ങനെ ഇന്ത്യയിൽ നമ്മുടെ കൊച്ചു കേരളത്തിലും ആദ്യം ചെറിയ രീതിയിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഈ വൈറസ് പടർന്ന് പിടിച്ചപ്പോൾ പരീക്ഷകൾ മാറ്റി വെക്കേണ്ട സാഹചര്യം വരെ ആയി . ഒടുവിൽ ഒൻപതാം ക്ലാസ്സ് വരെയുള്ള പരീക്ഷകൾ ഇല്ലാതാക്കി . പ്രതീക്ഷകൾ എല്ലാം കൊറോണ കൊണ്ട് പോയി . പരീക്ഷകൾ ഇല്ലാതക്കിയത് മൂലം മാർച്ച് ഇരുപതാം തീയതി മുതൽ എങ്ങും പോകാതെ വീട്ടിൽ തന്നെ . കോവിഡിനെ പ്രതിരോധിക്കാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

ജനങ്ങളും ഒന്നിചു . പിന്നീട് ജനതാ കർഫ്യു,ലോക്ക് ഡൗൺ എന്നിങ്ങനെ ആയി. ആദ്യമൊക്കെ വീട്ടിൽ തന്നെ ഇരിക്കുന്നത് പക്ക ബോറിങ് ആയിരുന്നു . എന്നാൽ ലോക്ക് ഡൗൺ കാരണം വാപ്പച്ചി വീട്ടിൽ തന്നെയുണ്ട് . ഞങ്ങൾ പുതുതലമുറയെ പഴയ കളികളിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് . വാപ്പി ഓരോ ദിവസവും രസകരമായ പുതിയ കളികൾ . ഞങ്ങളോടൊപ്പം വാപ്പിയും ആ പഴയ കാലത്തിലേക്ക് മടങ്ങുകയാണ് . കളിച്ച് ക്ഷീണിച്ചിരിക്കുമ്പോൾ ഉമ്മീടെ വക നാലുമണി പാലഹാരവും ചായയും . വ്യത്യസ്ഥമായ പലഹാരങ്ങൾ . എങ്കിലും കൂട്ടുകാരെയും അധ്യാപകരെയും ക്ലാസ്സിനെയും ഒക്കെ മിസ്സ് ചെയ്യുന്നു . ഇവരെയൊക്കെ ഇനി എന്ന് കാണാൻ കഴിയും എന്ന് കൊറോണയോട് തന്നെ ചോദിക്കണം . ഈ സാഹചര്യത്തിലും നമ്മൾ ഓരോരുത്തരുടെയും ആരോഗ്യത്തിനായി രാപ്പകൽ ഇല്ലാതെ പ്രവർത്തിക്കുന്ന നേഴ്സുമാരേയും,ഡോക്ടർമാരെയും,ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ‌‌‌‌‌‌‌‌‌‌‌‌നെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു . ഒപ്പം എനിക്കും എന്റെ കുടുബത്തിനും,കൂട്ടുകാർക്കും,അധ്യാപകർക്കും ഈ വൈറസ് പിടിപെടെരുതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു .



സജ്മി എസ്സ്
9 എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം