എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/സ്പോർട്സ് ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്പോർട്സ് ക്ലബ്ബ്

കായിക പഠനത്തിന് നമ്മുടെ സ്കൂളിൽ വളരെ അധികം പ്രാധാന്യം ആണ് നൽകി വരുന്നത്. Athletics ലും Games ലും ആയി നിരവധി കുട്ടികൾ സംസ്ഥാന, ദേശീയ തലത്തിൽ പങ്കെടുത്ത് മെഡലുകൾ കരസ്തമാക്കിയിട്ടുണ്ട്. ഫുട്ബോൾ അക്കാഡമിയിൽ 40ഇൽ പരം കുട്ടികൾ എല്ലാ ദിവസവും പരിശീലനം നേടി വരുന്നു. കൂടാതെ കബഡി, ക്രിക്കറ്റ്, ജൂഡോ, ആട്ടിയ പാട്ടിയ, നെറ്റ് ബോൾ, ബോക്സിങ് ടഗ്ഗ് ഓഫ് വാർ എന്നീ ഇനങ്ങളിൽ പരിശീലനം നൽകി വരുന്നു
![]() |
![]() |
ജില്ലാ ആട്യാ പാട്യാ ഓവറോൾ ചാമ്പ്യൻഷിപ്പ്
ജില്ലാ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഒന്നാം സ്ഥാനവും എൻ. ആർ. പി. എം. സ്പോർട്സ് ക്ലബ്ബ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ന് രണ്ടാം സ്ഥാനവും പെൺകുട്ടികൾ ഒന്നാം സ്ഥാനവും നേടി.

സബ് ജില്ല കായികമേളയിൽ 22 കുട്ടികൾ പങ്കെടുത്തു .ഇതിൽ നിന്നും 14 കുട്ടികൾ പുന്നപ്ര കാർമൽ പോളി ഗ്രൗണ്ടിൽ വച്ച് നടന്ന ജില്ലാ കായിക മേളയിൽ പങ്കെടുത്തു.
സബ് ജില്ലാ ഗെയിംസിൽ വോളിബാൾ സീനിയർ കുട്ടികൾ സെമിഫൈനലിൽ എത്തുകയും, സീനിയർ - ജൂനിയർ വിഭാഗങ്ങളിലായി ആറ് കുട്ടികൾ ജില്ലാ ഗെയിംസിൽ പങ്കെടുത്തു.
ജില്ലാ ആട്ടിയ പാട്ടിയ ജൂനിയർ വിഭാഗം ഓവറാൾ കരസ്ഥമാക്കി . അഞ്ചുകുട്ടികൾ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു .ഇതിൽ നിന്നും ഒരു കുട്ടിക്ക് നാഷണൽ സെലക്ഷൻ കിട്ടുകയും, കോഴിക്കോട് വെച്ച് നടന്ന 15 ദിവസത്തെ നാഷണൽ ക്യാമ്പ് കഴിഞ്ഞ് തിരികെ വരികയും ചെയ്തു.
സീനിയർ ആട്യാ പാട്യാ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ 8 കുട്ടികൾ പങ്കെടുത്തു.
നെറ്റ് ബോൾ സബ്ജൂനിയർ മത്സരത്തിൽ ഒരു കുട്ടിക്ക് കാസർഗോഡ് വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനായി .
നെറ്റ് ബാൾ മിനി ടീമിന്റെ ക്യാമ്പി ൽ പങ്കെടുക്കാനായി .
വടംവലി മത്സരത്തിൽ 4/13 , 4/14,4/15, 4/17 വിഭാഗങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ മത്സരിച്ചു . ഈ വിഭാഗങ്ങളിൽ 4/15
boys ഒന്നാം സ്ഥാനവും, 4/17 Girls ഒന്നാം സ്ഥാനവും കരസ്ഥമാക്കി . 21 കുട്ടികൾ ഈ വിഭാഗങ്ങളിലായി സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തു . രണ്ടു കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി.
ബേസ്ബാൾ മത്സരത്തിൽ ഒരു കുട്ടി തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു . കോട്ടയത്ത് വെച്ച് നടന്ന വടംവലി മത്സരത്തിൽ
എച്ച് എസ് എസ് വിഭാഗം ആൺകുട്ടികൾക്ക് നാലാം സ്ഥാനം ലഭിച്ചു. പാലക്കാട് വച്ച് നടന്ന അണ്ടർ 19 വടംവലി മത്സരത്തിൽ ആൺ കുട്ടികൾ പങ്കാളികളായി.
