എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പ്രകൃതി അമ്മയാണ് എന്ന കവി ഭാവനയെ മറന്നുകൊണ്ട് മനുഷ്യരില്നിന്നു പ്രകൃതിയെ ചൂഷണം ചെയ്ത്കൊണ്ടിരിക്കുകയാണ്. അമ്മയാകുന്ന പ്രകൃതിയെ മക്കളായ മനുഷ്യർ നശിപ്പിക്കുന്നു. കണ്ണിന്നു കുളിർമയും മനസിന് ആനന്ദവും നൽകുന്ന പ്രകൃതിസൗന്ദര്യം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു ജീവന്റെ നിലനിൽപ്പിനു ആവിശ്യമായ എല്ലാം തന്നെ പ്രകൃതി ദാനമായി നൽകുന്നു.എന്നാൽ മനുഷ്യൻ പ്രകൃതി വിഭവങ്ങളെ ദുരുപയോഗം ചെയ്യുന്നതിനോടൊപ്പം അവ നശിപ്പിക്കുകയും ചെയുന്നു. പ്രകൃതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളാണ് മലിനീകരണം, വന നശീകരണം, പ്ലാസ്റ്റിക് ഉപയോഗം. വനങ്ങൾ വെട്ടിനശിപ്പിക്കുന്നതിലൂടെ ജീവജാലങ്ങൾക് അവയുടെ വാസസ്ഥലം നഷ്ടപ്പെടുന്നു. മണ്ണൊലിപ്പിന്റെ നിരക്ക് കൂടുന്നു. വായു, ജലം, മണ്ണ് തുടങ്ങി മനുഷ്യജീവന്റെ നിലനിൽപിന് അത്യന്താപേക്ഷിതമായ എല്ലാം തന്നെ മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക, പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷ വാതകങ്ങൾ ഇവയെല്ലാം വായുമലിനീകരണത്തിനു കാരണമാകുന്നു. മാലിന്യ വസ്തുക്കൾ നദികളിൽ നിക്ഷേപിക്കുന്നതിലൂടെ ജലമലിനീകരണം ഉണ്ടാകുന്നു. പ്ലാസ്റ്റിക് മണ്ണിൽ നിക്ഷേപിക്കുന്നതു മണ്ണ് മലിനീകരണത്തിന് കാരണമാകുന്നു. മനുഷ്യൻ പ്രകൃതിയോട് ചെയുന്നതിന്റെ ഫലമാണ് കഴിഞ്ഞ വർഷം നാം നേരിട്ട പ്രളയം. ഇന്ന് നമ്മൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം