എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/ബാല്യകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ബാല്യകാലം

കുന്നിക്കുരു പെറുക്കുമ്പോൾ
കരിവള താളമിട്ടും
കൂട്ടരുമൊത്ത് പായുമ്പോൾ
കാറ്റിനെ കീഴടക്കിയും
പൊയ്പോയ എൻ ബാല്യകാല മേ
നിൻ മധുരമോർമ്മകൾ എൻ
ഇടനെഞ്ചിൽ തുടിക്കുന്നു.

കാലത്തിനൊത്ത് നീ
വിദൂരതയിലേക്ക് മറയുന്നു
എന്നെ തനിച്ചാക്കി
നീ പോയിടുന്നു.

എന്നിരുന്നാലും നിൻ
മധുരമോർമ്മകൾ എൻ
ഹൃദയത്തെ സഫലമാക്കുന്നു.

മധുര മിഠായി നുണഞ്ഞും
പങ്കുവെച്ചും ജീവിച്ചും
ആ വിസ്മയ നിമിഷം
കണ്ണൊന്ന് ചിമ്മുന്നതിന്
മുൻപ് നീ ഓടി മറഞ്ഞു.

കാലമെന്ന വിധി
എന്നിൽ നിന്ന് തട്ടിമറിച്ചു
എൻ ബാല്യ കാലമേ വീണ്ടുമൊര
വസരം എനിക്കു നീ നൽകൂ ...

അൻസീന എ
9 B എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത