കുന്നിക്കുരു പെറുക്കുമ്പോൾ
കരിവള താളമിട്ടും
കൂട്ടരുമൊത്ത് പായുമ്പോൾ
കാറ്റിനെ കീഴടക്കിയും
പൊയ്പോയ എൻ ബാല്യകാല മേ
നിൻ മധുരമോർമ്മകൾ എൻ
ഇടനെഞ്ചിൽ തുടിക്കുന്നു.
കാലത്തിനൊത്ത് നീ
വിദൂരതയിലേക്ക് മറയുന്നു
എന്നെ തനിച്ചാക്കി
നീ പോയിടുന്നു.
എന്നിരുന്നാലും നിൻ
മധുരമോർമ്മകൾ എൻ
ഹൃദയത്തെ സഫലമാക്കുന്നു.
മധുര മിഠായി നുണഞ്ഞും
പങ്കുവെച്ചും ജീവിച്ചും
ആ വിസ്മയ നിമിഷം
കണ്ണൊന്ന് ചിമ്മുന്നതിന്
മുൻപ് നീ ഓടി മറഞ്ഞു.
കാലമെന്ന വിധി
എന്നിൽ നിന്ന് തട്ടിമറിച്ചു
എൻ ബാല്യ കാലമേ വീണ്ടുമൊര
വസരം എനിക്കു നീ നൽകൂ ...