എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്പോർ‌ട്സ് ക്ലബ്ബ്

സ്പോർ‌ട്സ് ക്ലബ്ബ് കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നു. ശ്രീമതി അംബിക ടീച്ചറുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഓരോ വർഷം കഴിയുന്തോറും സ്പോർ‌ട്സിൽ താല്പര്യമുള്ള കുട്ടികൾ വർദ്ധിക്കുന്നു എന്നത് സന്തോഷത്തിനു വക നല്കുന്നു.ഗെയിംസിൽ ഖൊഖൊ, കബഡി എന്നിവയ്ക്കാണ് പ്രാധാന്യം. വൈകുന്നേരം ആറുമണി വരെയാണ് പരിശീലനം. കൂടാതെ ചെസ്സ്, കബഡി, ബോക്സിങ് എന്നിവയും പരിശീലിക്കുന്നു. ട്രാക്ക് ആന്റ് ഫീൽഡ് ഇവന്റ്‌സിലും പരിശീലനം നൽകി വരുന്നു.
2017-18 അക്കാദമിക വർഷത്തിൽ സബ്‌ജില്ല ഗെയിംസ് മത്സരത്തിൽ ഖൊഖൊ അണ്ടർ-17 ഒന്നാം സ്ഥാനം നേടി. ഫുട്ബോളിൽ രണ്ടാം സ്ഥാനം നേടി. റവന്യൂ ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. അനീഷ എൻ വി സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് നാലാം സ്ഥാനത്തിന് അർഹയായി.

2022-23 അക്കാദമിക വ‍ർഷത്തിലെപ്രവർത്തനങ്ങൾ

ഖൊഖൊ, കബഡി. തായാഖൊൺഡോ എന്നീ ഇനങ്ങളിൽ പരിശീലനം നൽകുന്നു. സബ്‌ജില്ല ഗെയിംസ് മത്സരത്തിൽ ഖൊഖൊ സീനിയർ. ജൂനിയർ.സബ്‍ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.ഉപജില്ലയിൽ . സീനിയർ , ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി. ഉപജില്ല വിഭാഗത്തിൽ കബഡിയിലും സമ്മാനം ലഭിച്ചു. തായ്ഖൊൺഡോ വിഭാഗത്തിലും നിരവധി സമ്മാനങ്ങൾ നേടി സംസ്ഥാനത്തിലേക്ക് അർഹത നേടി. പതിനെട്ട് കുട്ടികൾ ജില്ലാതലത്തിലേക്ക് അർഹരായി. അതിൽ അനയ , അമൃത, ഗാഥ എന്നിവർക്ക് സംസ്ഥാന തല തായ്ഖൊണ്ഡോ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഓരോ വർഷവും അസത് കുട്ടികൾ വീതമാണ് തായ്ഖൊണ്ഡോ പരിശീലനത്തിനു വരുന്നത്.

വിസ്മയ വിനീഷ് ഷൂട്ടിങ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനാർഹയായി.

2023-24 അക്കാദമിക വ‍ർഷത്തിലെ പ്രവർത്തനങ്ങൾ

ഈ വർഷത്തെ സ്കൂൾ സ്പോർട്സ് സെപ്റ്റംബർ മാസത്തിൽ നടന്നു. സമ്മാനം നേടിയ കുട്ടികൾക്ക് സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ

സംസ്ഥാന തലത്തിൽ പങ്കെടുത്തവർ

അവസരം ലഭിച്ചു. ജുന റോസ്, വരദ വിനോദ്, പാർവതി, സജന എന്നീ കുട്ടികൾ ജില്ലാ മത്സരത്തിൽ പങ്കെടുത്തു, അതിൽ സജന എ എസ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തു. ഉപജില്ലാ സ്കൂൾ ഗെയിംസ് മത്സരത്തിൽ ഖോ ഖോ ജൂനിയർ ഗേൾസ്, സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും സീനിയർ ഗേൾസ് രണ്ടാം സ്ഥാനവും നേടി. പത്തു കുട്ടികൾ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ ത്രോ ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. നാലു കുട്ടികൾ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുത്തു. ജില്ലാ സ്കൂൾ തായ്‍ഖൊൺഡൊ മത്സരത്തിൽ 21 കുട്ടികൾ പങ്കെടുത്തു. അതിൽ എല്ലാവരും ഗോൾഡ് മെഡൽ സിൽവർ മെഡൽ ബ്രൗൺസ് മെഡൽ എന്നിവയ്ക്ക് അർഹരായി. സംസ്ഥാന സ്കൂൾ തായ്‍ഖൊൺഡൊ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ആയിഷ എസ് (പ്ലസ് ടു) ആദിത്യ പി ബി (പത്ത് ബി). ബ്രൗൺസ് മെഡൽ നേടി. ശിവാനി പിഎസ് (പത്ത് എ), അതിദശ്രീ (ഏഴ് എ) എന്നിവർ ആറാം സ്ഥാനത്തിനും അർഹരായി.

2024-25 അക്കാദമിക വ‍ർഷത്തിലെ പ്രവർത്തനങ്ങൾ

തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന അത് ലറ്റിക് മത്സരത്തിൽ ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി. സബ്ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി നമ്മുടെ വിദ്യാലയം അഗ്രിഗേറ്റ് ഫസ്റ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. സബ്ജൂനിയർ വിഭാഗത്തിൽ വരദ വിനോദ് (8 C) ഏറ്റവും കൂടുതൽ പോയിൻ്റ് നേടി വ്യക്തിഗത ചാമ്പ്യനായി. സബ്ജില്ലാ ഖൊ ഖൊ ജൂനിയർ വിഭാഗത്തിലും സബ്ജൂനിയർ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുകയും ട്രോഫി കരസ്ഥമാക്കുകയും ചെയ്തു. 14 കുട്ടികൾ ജില്ലാ തലത്തിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടു. സബ്ജൂനിയർ വിഭാഗത്തിൽ അമേയ എം ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുത്ത് നാലാം സ്ഥാനത്തിനർഹയായി. സീനിയർ ത്രോബോൾ മത്സരത്തിൽ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും അഞ്ച് കുട്ടികൾക്ക് ജില്ലയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി. വെസ്റ്റ് ഉപജില്ലാ തായ് ഖൊൺഡോ മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ ഏഴു ഗോൾഡ്, ജൂനിയർ വിഭാഗത്തിൽ ഏഴു ഗോൾഡ്, സീനിയർ വിഭാഗത്തിൽ നാല് വെങ്കലം എന്നിവ നേടുകയുണ്ടായി. ജില്ലാ മത്സരത്തിൽ സബ്ജൂനിയർ വിഭാഗം ഒരു ഗോൾഡ് അഞ്ച് വെങ്കലം, ജൂനിയർ വിഭാഗത്തിൽ ഒരു ഗോൾഡ് , മൂന്ന് സിൽവർ മൂന്ന് വെങ്കലം, സിനിയർ വിഭാഗത്തിൽ ഒരു ഗോൾഡ്, ഒരു സിൽവർ, രണ്ട് വെങ്കലം എന്നിവയും നേടുകയുണ്ടായി. ഇതിൽ ആദിത്യ പി എസ് , കൃഷ്ണവേണി സി ചന്ദ്രൻ ( പ്ലസ് വൺ ) അതിദശ്രീ ടി എസ് ( 8 D) എന്നിവർ സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുത്തു.

ചെസ്

സബ്ജില്ലാ തല ചെസ് മത്സരത്തിൽ പങ്കെടുത്ത് സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല മത്സരത്തിലേക്ക് അർഹത നേടി. ഗൗരി കെ-സബ് ജൂനിയർ ഗേൾസ് ഫസ്റ്റ്, ആര്യ കെ- സബ് ജൂനിയർ ഗേൾസ് സെക്കന്റ്. ആർഷ കെ എസ്-ജൂനിയർ ഗേൾസ് തേഡ്, റോവിന ജോബി-സീനിയർ ഗേൾസ് സെക്കന്റ്.