എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സ്പോർട്സ് ക്ലബ്ബ്/2023-24
| Home | 2025-26 |
2023-24 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ


ഈ വർഷത്തെ സ്കൂൾ സ്പോർട്സ് സെപ്റ്റംബർ മാസത്തിൽ നടന്നു. സമ്മാനം നേടിയ കുട്ടികൾക്ക് സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ജുന റോസ്, വരദ വിനോദ്, പാർവതി, സജന എന്നീ കുട്ടികൾ ജില്ലാ മത്സരത്തിൽ പങ്കെടുത്തു, അതിൽ സജന എ എസ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തു. ഉപജില്ലാ സ്കൂൾ ഗെയിംസ് മത്സരത്തിൽ ഖോ ഖോ ജൂനിയർ ഗേൾസ്, സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും സീനിയർ ഗേൾസ് രണ്ടാം സ്ഥാനവും നേടി. പത്തു കുട്ടികൾ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ ത്രോ ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. നാലു കുട്ടികൾ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുത്തു. ജില്ലാ സ്കൂൾ തായ്‍ഖൊൺഡൊ മത്സരത്തിൽ 21 കുട്ടികൾ പങ്കെടുത്തു. അതിൽ എല്ലാവരും ഗോൾഡ് മെഡൽ സിൽവർ മെഡൽ ബ്രൗൺസ് മെഡൽ എന്നിവയ്ക്ക് അർഹരായി. സംസ്ഥാന സ്കൂൾ തായ്‍ഖൊൺഡൊ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ആയിഷ എസ് (പ്ലസ് ടു) ആദിത്യ പി ബി (പത്ത് ബി). ബ്രൗൺസ് മെഡൽ നേടി. ശിവാനി പിഎസ് (പത്ത് എ), അതിദശ്രീ (ഏഴ് എ) എന്നിവർ ആറാം സ്ഥാനത്തിനും അർഹരായി.