എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ശാന്തമായ ഭൗമദിനം

Schoolwiki സംരംഭത്തിൽ നിന്ന്
ശാന്തമായ ഭൗമദിനം

ഭൂമിയുടെ സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശം നൽകി മറ്റൊരു ഭൗമദിനം കൂടി കഴിഞ്ഞുപോയി. പ്രകൃതി സംരക്ഷണത്തിന് ഊന്നൽ കൊടുത്തുകൊണ്ട് 1970നാണ് ഭൗമ ദിനാചരണത്തിന് തുടക്കമിട്ടത. 2020ലെ ഭൗമദിനം തികച്ചും വ്യത്യസ്തമാണ് ഇതു ഭൗമദിനാചരണത്തിന്റെ സുവർണ്ണ ജൂബിലി ആണ്. കാലാവസ്ഥ വ്യതിയാനത്തിന് എതിരെയുള്ള കൃത്യതയുള്ള നടപടിയാണ് ഈ വർഷത്തെ പ്രധാന വിഷയം. ഇതിനിടെ കൊറോണ വൈറസിന്റെ ആവിർഭാവത്തോടെ കോവിഡ് രോഗബാധ ലോകമെങ്ങും പടർന്നു കോവിഡിനെ നേരിടാൻ ലോകരാജ്യങ്ങൾ അവലംബിച്ച ലോക്ടൗൺ അപ്രതീക്ഷിതമായി ഭൗമ ദിനത്തിന്റെ നടപടി നടപ്പാക്കിയത് പോലെയായി. ഈ വർഷം ജനുവരി മുതൽ ഇന്നു വരെയുള്ള ഈ കാലയളവിൽ, വ്യവസായ വിപ്ലവത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ പരിസ്ഥിതി മാറ്റത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്

പ്രത്യേകിച്ച് അന്തരീക്ഷത്തിനു സംഭവിച്ച മാറ്റം എടുത്തുപറയേണ്ടതാണ് ലോകത്തെ ഏകദേശം എല്ലാ മഹാ നഗരങ്ങളിലും അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞു. കടലിലും നദികളിലും സമീപ കാലത്തെങ്ങും ഇല്ലാത്തവിധം മാറ്റങ്ങൾ പ്രകടമായി. ഇന്ത്യയിലെ സ്ഥിതിഗതികളും വ്യത്യസ്തമല്ല. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ വായു മലിനീകരണത്തിനുള്ള ഇന്ത്യയിലെ പത്തോളം പഠനങ്ങൾ ഇന്നും ശുദ്ധമാണ്

ഫാത്തിമ ഫിദ
5 B എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം