എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ്

സമൂഹത്തെക്കുറിച്ചും ആ സമൂഹങ്ങൾക്കുള്ളിലെ വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും പഠിക്കാൻ നീക്കി വച്ചിരിക്കുന്ന ശാസ്ത്ര ശാഖയാണ് സോഷ്യൽ സയൻസ്. മനുഷ്യപരിണാമം മുതൽ ആധുനിക സമൂഹത്തിലെ കണ്ടുപിടുത്തങ്ങൾ വരെ ഈ ശാസ്ത്ര ശാഖ കൈകാര്യം ചെയ്യുന്നു. സാമൂഹ്യ ജീവിയായ മനുഷ്യന്റെ ഗുഹാ ചരിത്രത്തിൽ തുടങ്ങുന്ന ചരിത്ര പഠനവും ലോകോത്തര വിപ്ലവങ്ങളും സാമ്പത്തിക മേഖലകളും 'സ്റ്റാറ്റിസ്റ്റിക്സും, ഭൂമിയേയും ഭൂപ്രതിഭാസങ്ങളേയും ഉൾപ്പെടുത്തി മുന്നേറുന്ന ശാസ്ത്ര ശാഖ.

സാമൂഹ്യ ശാസ്ത്രത്തിന്റെ നേതൃത്വത്തിൽ എസ് എൻ വി ഒരുക്കിയ പ്രവർത്തനക്കൂട്ടായ്മയുടെ ഉള്ളടക്കം. ഇതാ ... ഒരു സാമൂഹ്യ കൂട്ടായ്മയുടേയും പ്രവർത്തന സന്നദ്ധതയുടേയും ജീവൻ തുടിക്കുന്ന പ്രവർത്തങ്ങളിലൂടെ  എസ് എൻ വി യുടെ മുന്നേറ്റം. എസ് എൻ വി യുടെ ചരിത്രത്തിലെ ഒരു നിറച്ചാർത്ത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ഒരു സന്ദർശനം.

അമൃത് മഹോത്സവം

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിൽ 'പ്രാദേശിക ചരിത്ര രചന'യിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ  ഹരിലയ എം ആർ.

.

.

.

.

.

.


സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിൽ 'പ്രാദേശിക ചരിത്ര രചന'യിൽ യു പി വിഭാഗം മൂന്നാം സ്ഥാനം ലഭിച്ച അക്ഷിത് വി പ്രഭു.

.

.

.

.

.

നിയമപാഠം പ്രശ്നോത്തരി


ദിയ ദീപേഷ് , ഹരിലയ, എം ആർ, അക്ഷയ് കൃഷ്ണ എന്നിവർ നിയമപാഠം പ്രശ്നോത്തരിയിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി.

ശിശുദിനം

ശിശുദിനത്തോട് അനുബന്ധിച്ചു നടന്ന ഉപജില്ലാ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സേതുലക്ഷ്മി എം എസ്

.

.

.

.

.

.

പരിസ്ഥിതി ദിനാഘോഷം

യോഗ ദിനം

രക്തദാന ദിനം

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു നടന്ന പ്രച്ഛന്ന വേഷ മത്സരം

ബാലവേല വിരുദ്ധ ദിനം

ചാന്ദ്ര ദിനം

മാനത്തെ അമ്പിളിയമ്മാവാ

കള്ളചിരിയിതു മതിയാക്കൂ

ആംസ്ട്രോങ് എന്നൊരു ചങ്ങാതി

അപ്പോളോവിൽ കേറീട്ട്

നിന്നെ കാണാൻ വന്നപ്പോൾ

കള്ളചിരിയിതു കണ്ടില്ലാ.....

മാനില്ല,മുയലില്ല നിൻമടിയിൽ

കുണ്ടും കുഴിയും കൂരിരുട്ടും

കല്ലും മണ്ണും നിറഞ്ഞ നിന്നിൽ

വെള്ളി ത്താലവും കണ്ടില്ലാ.....

ചാമ വിതയ്ക്കാൻ പറ്റില്ല.

കറുമ്പിക്കു മേയാൻ പുല്ലില്ല

ആളില്ലവിടെ വായുവില്ല

നീ വെറും പാഴ് മണ്ണും കല്ലുമല്ലോ

മാനത്തെ അമ്പിളിയമ്മാവാ... കള്ളച്ചിരിയതു മതിയാക്കൂ....

തേജ്വൽ കൃഷ്ണ (5 A )യുടെ കവിത

റിപ്പബ്ലിക്ക് ദിനം