എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/നാം വസിക്കുന്ന ഭൂമി
നാം വസിക്കുന്ന ഭൂമി നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ വസിക്കുന്ന ഓരോ മനുഷ്യർക്കും എല്ലാം ഒരുക്കി വച്ചിരിക്കുന്നു ഈ അമ്മ. ഇതെല്ലാം ഒരുക്കിവച്ചിരിക്കുന്ന അമ്മയെ നാം നന്നായി പരിപാലിക്കണം അതാണ് നമ്മുടെ ധർമം. പക്ഷെ മനുഷ്യന്റെ ആർത്തിമൂലം അവൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നു. ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതിനാശം. ഈ വനസമ്പത്തും ഭൂമിയും എല്ലാം ഈശ്വരന്റെ വരദാനമാണ്. ഇതു ദുരുപയോഗം ചെയ്യുന്നതു സ്വന്തം വാളാൽ സ്വയം വെട്ടി മരിക്കുന്നതിനു തുല്യ മാണ് മനുഷ്യർ. കൂട്ടുകാരെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതു അത്യാവശ്യമാണ്. കുട്ടികളായ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും? നമ്മുടെ ഭൂമിക്ക് ഏറ്റവും നാശം സംഭവിച്ചുക്കൊണ്ടിരിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് ഉപയോഗം. ദിനംപ്രതി എത്രയെത്ര പ്ലാസ്റ്റിക് ഉൾപ്പന്നങ്ങളാണ് നാം വാങ്ങികൊണ്ടു വരുന്നതു. പേപ്പർബാഗ്, തുണിസഞ്ചി , മുതലായ പരിസ്ഥിതിക്ക് ദോഷം വരാത്ത ഉൾപ്പന്നങ്ങൾ ഉപയോഗിക്കുക.
മറ്റൊന്ന് ആഗോളതാപനം ഇപ്പൊയിതു ചർച്ചാ വിഷയമാണ്. ഇതിനെതിരെ നമുക്ക് വീട്ടുവളപ്പിലും റോഡുസൈഡിലും മരം നട്ടു വളർത്താം. ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടതു എല്ലാവരുടെയും കടമയാണ്. നമ്മുടെ ഭൂമിയുടെ ജീവനാഡിയാണ് പുഴകൾ. അവയുടെ ആത്മാവ് കുടിക്കോളളുന്നത് മണൽപരപ്പുകളിൽ ആണ്. ആ മണൽപരപ്പുകൾ കാണാനാവുന്നതു അതിവിദൂരമല്ല.അനതികൃതമണൽ വാരൽ അവസാനിപ്പിക്കുക. കുന്നുകളും മലകളും മണ്ണുമന്തി യന്ത്രം കൊണ്ടു നിരപ്പാക്കുന്നു. എന്താണ് ഈ ലോകതിനു സംഭവിക്കുന്നത്? ഭാവിതലമുറയ്ക്കു കൂടി അവകാശപ്പെട്ടതാണ് പ്രകൃതി എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം. നമ്മുടെ ആത്മാവിന്റെ ഇവിടെ ജീവിച്ചുവീഴുന്ന ഓരോരുത്തർക്കും ജീവിക്കാനുള്ളതു പ്രകൃതിയിലുണ്ട്. അതുകൊണ്ടു നമ്മുക്ക് പ്രകൃതിയെ ചൂഷണം ചെയ്യാതെ ജീവിക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം