എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ അതിജീവനത്തിലും പൗരബോധം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിലും പൗരബോധം

കോവിഡ് എന്ന മഹാമാരി ലോകത്ത് നാശം വിതച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇതിനെ പ്രതിരോധിക്കാൻ പെടാപാട് പെടുന്ന doctors, nurses, ആരോഗ്യ പ്രവർത്തകർ, നിയമ പാലകർ... ഇവരെ ഒക്കെ എത്ര നമിച്ചാലും, നന്ദി പറഞ്ഞാലും മതിയാകില്ല. ഒരു പക്ഷെ police officers ഈ കൊടും വെയിലും മഴയിലും റോഡിൽ ഇത്രയും strict എടുത്തില്ല ഇരുന്നു എങ്കിൽ രാജ്യംb കൊറോണ എന്ന മഹാമാരി ഇതിലും ഭീകരം ആയേനെ മായിരുന്നു. ********* ********* ഹരി എന്ന നാട്ടും പുറത്തുകാരൻ കശുവണ്ടി ഫാക്ടറി ജീവനക്കാരൻ ആണ്. അമ്മയും ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബം. ഹരി തന്റെ സൈക്കിൾ ഇൽ നിത്യവും ഫാക്ടറി ഇൽ പോകുന്നു. ഹരിയുടെ അമ്മക്ക് ശ്വാസം മുട്ടൽ ന്റെ യും പ്രഷർ ന്റെയും അസുഖം ഉണ്ട്. രാവിലെ ഫാക്ടറി യിൽ പോയി തിരിച്ചു വന്നു അത്താഴം കഴിക്കുമ്പോൾ പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത് ഹരി കണ്ടു. നാളെ മുതൽ lock down... ആണെന്ന് പ്രധാന മന്ത്രി പറയുമ്പോൾ അത് എത്ര മാത്രം കഠിനം ആണെന്ന് ഹരിക്കും കുടുംബത്തിനും മനസ്സിൽ ആയില്ല. വീട്ടിൽ അത്യാവശ്യം കുറച്ചു സാധനങ്ങൾ 3-4ദിവസത്തേക്ക് ഉള്ളത് കാണും എന്ന് ഭാര്യ പറഞ്ഞു. കുട്ടികൾ ക്കു പരീക്ഷ ഇല്ല എന്ന് കേട്ടപ്പോൾ അവർക്കും ചെറിയ സങ്കടം... പരീക്ഷ വേണമായിരുന്നു അമ്മച്ചി... എന്ന് ഇളയ മോൻ പറയുന്നു... അങ്ങനെ 3-4ദിവസം കഴിഞ്ഞു..പുരയിലെ പച്ചക്കറി ഒക്കെ തീർന്നു. അമ്മക്ക് മരുന്നും വാങ്ങണം. ഹരി ഭാര്യ യോടെ പറഞ്ഞു എന്തൊക്കെ സാധനങ്ങൾ വേണം? ഞാൻ അങ്ങാടി വരെ പോയി വരാം... അങ്ങനെ ഭാര്യ കൊടുത്ത സാധങ്ങളുടെ തുണ്ടും അമ്മയുടെ മരുന്നിന്റെ പഴയ ചീട്ടും ആയി ഹരി തന്റെ സൈക്കിൾ എടുത്തു പുറത്തേക്കു ഇറങ്ങി. അങ്ങനെ റോഡ് ആയപ്പോഴേക്കും കുറച്ചു ചെറുപ്പക്കാരെ ഒരു പോലീസ് പൊതിരെ അടിക്കുന്നു. ചിലർ ചിതറി ഓടുന്നു... പലരെയും ചോദ്യംചെയ്യു ന്നു. ഹരി പോലീസിന്റെ അടുത്ത് എത്തി. ചെറുപ്പക്കാരെ അടിച്ചു ഓടിച്ച പോലീസ് അതേ ദേഷ്യത്തോടെ ഹരിക്കും 2അടി കൊടുത്തു വേദനയോടെ ഹരി പച്ചക്കറി യുടെ തുണ്ടും അമ്മയുടെ മരുന്നിന്റെ തുണ്ടും കാട്ടി. പോലീസ് പോകാൻ അനുമതി നൽകി. അങ്ങനെ പച്ചക്കറി വാങ്ങി വന്ന ഹരി ഭാര്യ യുടെ കൈയിൽ സഞ്ചി കൊടുത്തു പിന്നെ പറഞ്ഞു പെട്ടന്ന് ആഹാരം ഉണ്ടാക്കൂ.. ഇത്രയും പറഞ്ഞു ഹരി തന്റെ ചോറ്റുപാത്രം കഴുകിവച്ചു. ഭാര്യ മക്കൾക്കും അമ്മയ്ക്കും ഹരിക്കും ചോറ് വിളമ്പി. പെട്ടന്ന് ഹരി തന്റെ ചോറ്റുപാത്രത്തിൽ ചോറും കറികളും വിളമ്പി. ഒരു കുപ്പിയിൽ നല്ല വെള്ളം എടുത്തു സഞ്ചിയിൽ വച്ചു. അച്ഛൻ എവിടെ പോവാ.. മക്കൾ ചോദിച്ചു അതിനു മറുപടി പറയാതെ ഹരി സൈക്കിൾ ഒടിച്ചു തന്നെ അടിച്ച പോലീസ് കാരന്റെ അടുത്ത് വന്നു. എന്നിട്ട് തന്റെ കൈയിലെ ചോറും വെള്ളവും അദ്ദേഹത്തിന് നൽകി. പെട്ടന്ന് അദ്ദേഹം ചോദിച്ചു.. നീ അല്പം മുൻപ് ഇതുവഴി വന്നതല്ലേ... ഞാൻ നിന്നെ തല്ലിയതല്ലേ?.. ഹരി പറഞ്ഞു സർ നിങ്ങൾ ഈ കൊടും വെയിലത്തു നിന്ന് ഈ ജോലി ചെയ്‌യുന്നത് ഞങ്ങൾക്ക് വേണ്ടി ആണ്.. ഈ നാടിനു വേണ്ടി ആണ്. നിങ്ങൾ വിശന്നു അല്ലെ അങ്ങ്. പോലീസ്‌കാരൻ ആഹാരം കഴിച്ചു. ആർത്തിയോടെ വെള്ളവും കുടിച്ചു.. ചെറു പുഞ്ചിരിയോടെ ഹരി പാത്രം വാങ്ങി തിരിച്ചു വീട്ടിലേക്കു.....

അനഘ പിള്ളൈ
XC എം.ജി.ഡി.ഹൈസ്കൂൾ ഫോർ ഗേൾസ് , കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ