എം.റ്റി.എച്ച്.എസ്സ്,വാളകം/അക്ഷരവൃക്ഷം/ തുടരെ.....

Schoolwiki സംരംഭത്തിൽ നിന്ന്
തുടരെ.....

ജീവനിത്തിരി ബാക്കിയിരിക്കെ
ജീവചക്രത്തിൽ മാറ്റമിരിക്കേ
അഗ്നിയിൽ നിലം പറ്റുന്ന
ജീവന ചിത്രങ്ങളിൽ മായങ്ങൾ
വന്നു നിറഞ്ഞൊഴികെ
നമ്മളിൽ എത്തുന്ന ദീർഘമേറിയ
വെടിയുണ്ടകൾ... ജീവന്റെ
ജീവന് വെല്ലുവിളികളായി
കൊറോണ....കൊറോണ...

മാറ്റത്തിന്റെ ചക്രത്തിൽ
പായുന്ന മാനവരാശികൾ
ഒന്നോർക്കുക ഓർക്കുക
മാറ്റങ്ങൾ അനിവാര്യമാണ്
എന്നാൽ നാളേക്ക് നമ്മളിൽ
കാലത്തിന്റെ ഓർമ്മകൾ മായാതിരിക്കട്ടെ

........പക്ഷെ അമേരിക്ക
നിന്റെ ഹൃദയരേഖ എവിടെപ്പോയി മറഞ്ഞു?
വല്ല പരീക്ഷണസ്ഫോടനത്തിലും
അത് ഭൂഗർഭത്തിലാണ്ടുപോയോ?
നേരിടണം ഒന്ന് ചേരണം
ഒന്നൊന്നായി തിരിച്ചു നേടണം

ഭീതിയിൽ ചൂളിപ്പതുങ്ങാതെ
ഓടിപ്പോയി ഒളിച്ചിടാതെ
നിശ്ചയം മുമ്പോട്ട് നീങ്ങിടുമെങ്കിലോ
നിത്യ സംതൃപ്തമായി തീരട്ടെ....
 

അനാമിക എ.
7B എം. ടി. എച്ച്. എസ്. എസ്., വാളകം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത