എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്/അക്ഷരവൃക്ഷം/മിസ്റ്റർ കീടാണു(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
മിസ്റ്റർ കീടാണു

    ഞാനാണ് മിസ്റ്റർ കീടാണു. വ‍ൃത്തിയില്ലാത്ത സ്ഥലങ്ങളിലെല്ലാം ഞാനുണ്ട്. പക്ഷെ നിങ്ങൾക്കാർക്കും എന്നെ കാണാൻ പറ്റില്ല. മനുഷ്യരുടെ ദേഹത്ത് കയറിപ്പറ്റി രോഗം പരത്തുകയാണ് എന്റെ ഹോബി.
    ഒരു ദിവസം അമ്മുവും കൂട്ടുകാരും ചേച്ചി നീനയുടെ കൂടെ മൈതാനത്ത് കളിക്കുകയായിരുന്നു. മൈതാനത്തിനടുത്ത് ഒരു മാവുണ്ട്. മാഞ്ചുവട്ടിലെ ചീഞ്ഞ ഒരു മാമ്പഴത്തിനു മുകളിൽ കീടാണു കാത്തിരിപ്പുണ്ടായിരുന്നു. ഇതിനിടയിൽ വലിയൊരു കാറ്റു വീശി. കാറ്റത്ത് കുറേ മാമ്പഴം പൊഴിഞ്ഞു വീണു. ഉടനെ കീടാണു അതിലെ ഒരു മാമ്പഴത്തിന്റെ മുകളിലേക്ക് കയറിയിരുന്നു."ഹീയ്യാ!" ഓടിവന്ന കുട്ടികൾ മാമ്പഴം പെറുക്കിയെടുത്തു. അമ്മുവിന്റെ കൈയ്യിലുളള മാമ്പഴത്തിലായിരുന്നു കീടാണു. കുട്ടികൾ മാമ്പഴം കടിക്കാനൊരുങ്ങി. ഇതുകണ്ട നീന പറഞ്ഞു "നിലത്തു വീണതല്ലെ കഴുകിയിട്ടേ തിന്നാവൂ". നീന പൈപ്പിനടുത്തെത്തി മാമ്പഴം മുഴുവൻ കഴുകി. കീടാണു ഒഴുകിപ്പോയി.

ക്രിസ്റ്റോ
2 എ എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ