എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊഴിഞ്ഞു പോയ സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊഴിഞ്ഞു പോയ സ്വപ്നങ്ങൾ


പച്ചപ്പ് വീശുന്ന മേടുകൾ ഇന്നിങ്ങു
ദുഃഖം വിതയ്ക്കുന്ന താഴവരെയായി
കുന്നുകൾ മേടുകൾ വയലുകൾ
തോടുകൾ മണ്ണിട്ടു മൂടുന്നത് മാനവൻ
ഓളങ്ങൾ തുള്ളുന്ന തോടുകൾ
ഇന്നിങ്ങു മണ്ണിട്ട് മൂടിയ കെട്ടിടമായി
മാരകമായ വിഷപുകകൾ ഇന്ന്
അന്തരീക്ഷത്തെ പിടിച്ചുകെട്ടി
കാടു മലകളും തിങ്ങി നിന്നൊരു
കാലം ഇന്നിങ്ങു ഓർമ്മകളായി
ബാക്കി ആകാതെ തോടുംപുഴകളും
മാലിന്യംകൊണ്ട്നശിച്ചിടുന്നു
പുഴകളുടെ കരച്ചിൽ നാദം
കാതുകളെ മുറിച്ചിടുന്നു
ജലസ്രോതസ്സുകൾ മണ്ണിട്ട് മൂടിയ ശവകുടീരമായി
വിഷങ്ങൾ തളിക്കുന്ന ഭക്ഷ്യവസ്തുക്കൾ
 മനുഷ്യൻറെ ഉദരത്തെ കൊന്നിടുന്നു
ദുർഗ ജനങ്ങൾ തൻ മനസ്സുപോലെ
 മലിനമാക്കുന്നു പരിസ്ഥിതിയും
രോഗം തുടരുന്നു നാട്നശിക്കുന്നു മാ-
നവ ജന്മം നിലച്ചിടുന്നു
ശുചിത്വം എന്തെന്ന് അറിയുകയില്ല
പടരുന്ന തുടരുന്ന രോഗങ്ങളും
കാടായ കാടുകൾ വെട്ടി തെളിയിക്കുന്നു
തുടരുന്നു മനുഷ്യന്റെ ക്രൂരതകൾ

ആദിത്യ കെ എസ്
8 G മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത