എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ ഒരു അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു അതിജീവനം


ഇന്ന് ലോകം നേരിടുന്ന മഹാമാരി ആണ് ആണ് കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസ് രോഗം. മാനവരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ രോഗം ലോകത്തുള്ള ലക്ഷക്കണക്കിനു മനുഷ്യജീവൻ അപഹരിക്കുകയുണ്ടായി . ചൈനയിലെ വുഹാൻ പ്രദേശത്തുനിന്ന് പൊട്ടിപ്പുറപ്പെട്ട് ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ വരെ എത്തി നിൽക്കുന്നു കോവിഡ് 19 എന്ന മരണവാഹകനായ വൈറൽ പനി. ഇതിന് പ്രത്യേക മരുന്നുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഈ രോഗത്തെ ചെറുക്കാൻ ഏറ്റവും അത്യാവശ്യം വ്യക്തിശുചിത്വമാണ്. കൈകൾ സോപ്പുപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. മാസ്ക് ധരിക്കുക. പുറത്ത് പോയി വന്നാലുടൻ കുളിച്ച് വസ്ത്രം കഴുകിയതിനു ശേഷം വീടിനുള്ളിൽ കയറുക. മറ്റൊരു പ്രധാന വിഷയമാണ് സാമൂഹിക അകലം. വ്യക്തികൾ തമ്മിൽ 1 മീറ്റർ അകലം പാലിക്കുക. കൂടാതെ രോഗലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ നേരിട്ട് ഗവൺമെന്റ് ഹോസ്പിറ്റലിൽ പോകാതെ, ഗവൺമെന്റ് ഹെൽത്ത് വർക്കേഴ്സിന്റെയോ, ഗവൺമെന്റ് ചുമതലപെടുത്തിയിട്ടുള്ള ഹെൽപ്‌ലൈനുകളോ ഉപയോഗപ്പെടുത്തുക. നമ്മുടെ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക വഴി സാമൂഹികവ്യാപനം എന്ന സ്ഥിതിവിശേഷം നമുക്ക് ഇല്ലാതാക്കാൻ കഴിയും. ലോകത്തെ വിറപ്പിച്ച് നിർത്തുന്ന ഈ വൈറൽ പനിയെ വ്യക്തിശുചിത്വം പരിസര ശുചിത്വം സാമൂഹിക അകലം ഇവയെല്ലാത്തിനേക്കാളും ഉപരി പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുക വഴി നമുക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയും. ലോകാസമസ്താസുഖിനോഭവന്തു എന്ന പ്രാർത്ഥനയോടെനമുക്ക് ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിട്ട് തോൽപ്പിക്കാം

ആദിത്യ ജയപാൽ
6 C മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം