എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നാം ജീവിക്കുന്ന അനേകം പ്രത്യേകതകൾ ഉള്ള സ്ഥലങ്ങളേയും അവയുടെ നിലനിൽപ്പിനേയും ചേർത്താണ് പരിസ്ഥിതി എന്ന് പറയുന്നത്. നിറയെ വയലുകളും വൃക്ഷങ്ങളും ജീവജാലങ്ങളും ഉള്ള ഇടമായിരുന്നു നമ്മുടെ പരിസ്ഥിതി. ഇന്ന് വയലുകൾ പകുതിയും കാണാതായി. പല വൃക്ഷങ്ങളിലും കായ്കൾ കാണാതായി. മഴ പെയ്താൽ പുഴ കവിയുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. അന്തരീക്ഷ മലിനീകരണം കൊണ്ട് ഇന്ന് അത് ഇല്ലാതായി. ഇന്ന് നമ്മുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ പരിസ്ഥിതി മലിനീകരണത്തിലൂടെയാണ്. നാം ഉപയോഗിക്കുന്ന നിത്യഉപയോഗ സാധനങ്ങളുടെ പ്ലാസ്റ്റിക് കവർ കൾ ഫാക്ടറികളിൽ നിന്ന് പുറത്തു വരുന്ന മാലിന്യം തുടങ്ങിയവ പരിസ്ഥിതിയെ നശിപ്പിക്കുന്നു. പുഴയിലും കായലിലും എത്തിചേരുന്ന ഇത്തരം വിഷങ്ങൾ മത്സ്യ സമ്പത്ത് നശിക്കാൻ ഇടയായി. വയലുകളിൽ വിളവ് ലഭിക്കാതെയായി. നാം ഓരോരുത്തരും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ വീടും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക, മരങ്ങളും ചെടികളും വെച്ചു പിടിപ്പിക്കുക, കൃത്യമ സാധനങ്ങളുടെ ഉപയോഗം കുറക്കുക. ഇവ പ്രവർത്തികമാക്കാൻ നാം ഓരോരുത്തരും നിരന്തരം ശ്രമിക്കേണ്ടത് ഉണ്ട്. നിത്യ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ശുചിത്വo.വ്യക്തി ശുചിത്വo, പരിസര ശുചിത്വo, ഗൃഹ ശുചിത്വo, സാമൂഹിക ശുചിത്വo എന്നിവ ജീവിതത്തിൽ ഒരു പോലെ പ്രാധാന്യം നൽകേണ്ടതാണ്. ശുചിത്വ പാലനത്തിന്റെ കുറവ് കളാണ് മിക്ക രോഗങ്ങൾക്കും കാരണമാവുന്നത്. വ്യക്തികൾ സ്വയം പാലിക്കേണ്ട ശുചിത്വo കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും നിത്യ രോഗങ്ങളെയും ഒരു പരിധി വരെ ഇല്ലാതാക്കാം. സ്വന്തം ശരീരം ശുദ്ധിയാക്കുന്നത് പോലെ വീടും പരിസരവും എപ്പോഴും വൃത്തിയാക്കണം. മാലിന്യസംസ്കരണം, കൊതുക് നിവാരണം എന്നിവ ഇടയ്ക്കിടെ ചെയ്യുന്നത് നന്നായിരിക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത്തിലൂടെ ഒരുവിധം വൈറസ് കളെ പ്രതിരോധിക്കാം. പൊതു സ്ഥലങ്ങളിലെ സമ്പർക്ക ശേഷം കുളിച്ചു വീട്ടിൽ പ്രവേശിക്കുന്നതിലൂടെ വൈറസ് തടയാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക, വൈറസ് ബാധയുള്ള രോഗിയെ തിരിച്ചറിഞ്ഞു രോഗബാധക്കെതിരെ കൃത്യമായി ബാക്ടീറിയയും വൈറസ്കളും ശരീരത്തിൽ കടക്കാതെ ശ്രദ്ധിച്ചാൽ രോഗത്തെ പ്രതിരോധിക്കാം.. പരിസ്ഥിതി, ശുചിത്വo, രോഗ പ്രതിരോധo എന്നിവ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അനിവാര്യ ഘടകമാണ്..
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം