എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/കാലം കവർന്നെടുത്ത ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
കാലം കവർന്നെടുത്ത ജീവിതം

വൃദ്ധസദനത്തിലെ അകത്തളത്തിൽ നിശ്ചലമായ കൈകൾ ചലിപ്പിക്കാനാകാതെ കിടക്കുന്ന ആ വൃദ്ധന്റ അലമുറകൾ താര കേട്ടു.സിസ്റ്റർ സാറാമേരി കണ്ണുകൾ മിഴിച്ചു കൊണ്ട് അകത്തേക്ക് ഒാടി.എന്തിനായിരിക്കും സിസ്റ്റർ അകത്തേക്ക് ഒാടിയത്? തനിക്കും പറയാനാകാത്ത ഒരു സങ്കടംഉള്ളിലലട്ടുന്നുണ്ടായിരുന്നു.അത് താര അത്ര കാര്യമാക്കിയില്ല.സോറി മാഡം എന്ന് പറഞ്ഞുകൊണ്ട് സിസ്റ്റർ തിരിച്ചെ ത്തി.നോ പ്രോബ്ളം...താര കുഴപ്പമില്ലെന്നമട്ടിൽ തലയാട്ടി.ഞാനിവിടെ ഒരു സന്ദർശനത്തിന് വേണ്ടി വന്നതാണ്.അവൾ അന്ന് ആലോകം മുഴുവൻ കണ്ടു അവിടുത്തേ അന്തേവാസികളോട് അവൾ ഒത്തിരി സംസാരിച്ചു.എന്തോഒരു ദുഖം ഉള്ളിലൂറിക്കൂടുന്നത് അവൾ അറിഞ്ഞു.അമ്മയോട് കയ൪ത്തു പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോന്നത് ....മനസ്സിൽകുറ്റബോധമായ് തോന്നി.വേഗം കാ൪ സ്റ്റാ൪ട്ട് ചെയ്തു നേരെവീട്ടിലേക്ക് തിരിച്ചു.അമ്മ ഒന്നും രണ്ടും പറഞ്ഞ് ദേഷ്യപ്പെട്ടു ഒപ്പം കരയാനും തുടങ്ങി.അവൾ ചിരിച്ചു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചുമ്മവെച്ചു..അമ്മേ...ഇന്ന് ഞാൻ ഭക്ഷണം ഉണ്ടാക്കാം കേട്ടോ.ഇന്നെന്തു പറ്റിയെന്റെ മോൾക്ക്?ഒന്നും പറ്റിയില്ലാട്ടോ അമ്മക്കുട്ടീ.....ഇനിഞാൻ വഴക്കിടില്ലാട്ടോ.എന്നാന്റെമോള് ഈ പാത്രം ഒന്ന് കഴുകിതന്നെ.ഓ ശരീ...അപ്പോൾ വീട്ടിൽ വളർത്തുന്ന അമ്മിണിപ്പൂച്ച കുഞ്ഞിപ്പൂച്ചകൾക്ക് പാല് കൊടുക്കുകയായിരുന്നു

ശിവപ്രീയ
8 B എ ബി വി എച്ച് എസ് എസ്, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ