എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/ അപ്പുവിന്റ ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റ ചിന്ത

"അപ്പുവും മുത്തച്ചനും"ഒരുദിവസം രാവിലെ ഉറക്കമുണർന്ന അപ്പു പത്രം വായിച്ചുകൊണ്ടിരുന്ന മുത്തച്ഛൻറ്റെ അടുക്കൽ ചെന്നുനിന്നു. അവൻ പാത്രത്തിലേക്ക് നോക്കിയപ്പോഴാണ് ഒരു ചിത്രം അവന്റ ശ്രദ്ധയിപ്പെട്ടത്. അപ്പു അഞ്ചു വയസ്സുള്ള ഒരു ബാലനാണ്. അവന്ന് ഈ ലോകത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു വലിയ അറിവൊന്നുമില്ല. അവൻ ആ ചിത്രം എന്താണന്ന് മുത്തച്ഛനോട് തിരക്കി. അപ്പോൾ മുത്തച്ഛൻ അവനെ മടിയിൽക്കയറ്റി ഇരുത്തിക്കോണ്ട് പറഞ്ഞു :മോനെ അപ്പുക്കുട്ടാ, നിനക്ക് ഇത് എന്താണ്അന്ന് അറിയില്ലേ. ഇത് ഒരു വൈറസിന്റെ ചിത്രമാണ് കുട്ടി. നമ്മുടെ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന കോവിഡ് 19എന്ന് വൈറസിന്റെ ചിത്രമാണ്. 2019 ഡിസംബറിൽ ഇത് ആദ്യമായി രേഖപ്പെടുത്തിയത് ചൈനയിലെ വുഹാനിലാണ് കുട്ടി. ഇപ്പോൾ അത് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ഇത് ഒരു വൈറസ്സ രോഗമാണ്. മനുഷ്യരിലാണ്  ഇത് കാണപ്പെടുന്നത്

ഇത്രയും കേട്ട്  അപ്പുവിന് അതിനെക്കുറിച്ചു കൂടുതലായിട്ട് അറിയണമെന്ന്  ആഗ്രഹം    തോന്നി. അപ്പോൾ മുത്തച്ചൻ അവനോട് പറഞ്ഞു : ഇത് ആദ്യമായി രേഖപ്പെടുത്തിയത് ചൈനയിലെ ഒരു മാർക്കറ്റിലാണ്. പിന്നെ ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ്‌. കുറച്ചു ദിവസം മുമ്പ് ഈ രോഗം ഒരു കടുവയിലും രേഖപ്പെടുത്തി. ഈ രോഗം പടർന്നു പിടിക്കുന്നത്  തടയാന് വേണ്ടിയുണ് ഇപ്പോൾ ലോക്ക്ഡൌൺ നിയമിച്ചിരിക്കുന്നത്. ഇങ്ങനെ  ഒരുപാട് കാര്യങ്ങൾ മുത്തച്ഛൻ അപ്പുവിന് പറഞ്ഞുകൊടുത്തു. അവന് ഇതെല്ലാം കേട്ടപ്പോൾ ഇതിനെപ്പറ്റി എല്ലാം മനസ്സിലായി. അവൻ കോവിഡിനെപ്പ്റ്റി ധാരാളം അറിയുകയും പഠിക്കുകയും ചെയ്തു. അവൻ മുത്തച്ഛനോട് ചോദിച്ചു :മുത്തച്ഛാ, നാം ഈ രോഗത്തെ  പ്രതിരോധിക്കാൻ എന്താണ് ചെയേണ്ടത്? അപ്പോൾ മുത്തച്ഛൻ പറഞ്ഞു :നിരന്തരം കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക. മുത്തച്ഛൻ അപ്പുവിനോട് പറഞ്ഞു :കുട്ടി നാം ഈ രോഗത്തെക്കുറിച് പരിഭ്രാന്തരാകാതിരിക്കുക അതിനെതിരെ പ്രതിരോധിക്കാൻ ശേഷിയുള്ളവരാകുകയാണ് വേണ്ടത്. ഇത്രയും പറഞ്ഞ് അവന്റെ മുത്തച്ഛൻ    അകത്താക്കുപ്പോയി. അവന് ഒരുപാട് സന്തോഷമായി.

Aksa mol Maju
8 A എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂൾ കൈനടി  
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ