എ എൽ പി എസ് നായ്‌ക്കട്ടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം

കേരളത്തിൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന രണ്ടാമത്തെ പഞ്ചായത്ത് എന്നറിയപ്പെടുന്ന നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ 16-ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

രണ്ട്സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന നൂൽപ്പുഴ പഞ്ചായത്തിലെ നായിക്കെട്ടിയിൽ 1983ൽ ആരംഭിച്ച സ്കൂൾ ഇന്ന് 38 വർഷം പിന്നിടുന്ന‍ു .ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് പട്ടാളക്കാർ "നയാഹട്ട് "എന്നപേരിൽ നായിക്കെട്ടിയിലെ തേർവയലിൽ തമ്പടിച്ച് താമസിച്ചിരുന്നു . അങ്ങനെ നയാഹട്ട് എന്ന വാക്കിൽ നിന്നാണ് പിന്നീട് നായിക്കെട്ടി എന്ന സ്ഥലനാമം ഉണ്ടായത് എന്ന് പറയപ്പെടുന്ന‍ു .

വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായ വനാന്തര ഗ്രാമങ്ങളിലെ കുട്ടികൾക്ക‍ും നൂൽപ്പുഴ പഞ്ചായത്തിലെ പുത്തൂർ,മണിമുണ്ട,പാമ്പൻകൊല്ലി മറുകര,പിലാക്കാവ്,കൊട്ടൻകര മുതലായ വനത്തിനുള്ളിലെ കുട്ടികൾക്ക് നായിക്കെട്ടി നിരപ്പം തുടങ്ങിയ പ്രദേശങ്ങളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കും ,തേലമ്പറ്റ,മുളഞ്ചിറ,മാളപ്പുര തുടങ്ങിയ കോളനി നിവാസികൾക്കും ഒരു ആഗ്രഹ സാഫല്യമായി നായിക്കെട്ടി എ.ൽ.പി.സ്കൂൾ 1983 ൽ പിറവികൊണ്ടു.

വനത്താൽ ചുറ്റപ്പെട്ട ഹരിതമനോഹരമായ ഈ പ്രദേശം കാർഷിക വിഭവങ്ങളാല‍ും വനവിഭവങ്ങളാല‍ും സമ്പന്നമാണ് .പണിയ,കുറുമ,കാട്ടുനായ്ക്ക വിഭാഗങ്ങള‍ുടെ കലാര‍ൂപങ്ങള‍ും സംസ്കാരങ്ങള‍ും ഏറെ ആസ്വാദ്യകരമാണ്.

1983 മദ്രസ ബിൽഡിങ്ങിൽ ആരംഭിച്ച എ.ൽ.പി.സ്കൂൾ ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടി നാടിന്റെ വിജ്ഞാന ഗോപുരമായി നിലകൊള്ളുന്നു .ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ ശിഷ്യഗണങ്ങൾ സർക്കാർ ഉദ്യോഗ തലങ്ങളിലെ ഉന്നതപദവിയായ സിവിൽ സർവീസ് വരെ എത്തിനിൽക്കുന്നത് ഈനാടിനും അധ്യാപകർക്കും കുളിർമയേകുന്നു .200 ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയം വിശാലമായ ഡിജിറ്റൽ ക്ലാസ് മുറികളും കംമ്പ്യൂട്ടർ ലാബും ലൈബ്രറി സൗകര്യങ്ങളും കളിസ്ഥലവും കൊണ്ട് സമ്പന്നമാണ് .പിഞ്ചു ഹൃദയങ്ങളെ തൊട്ടുണർത്തുന്ന തരത്തിലുള്ള അധ്യാപന സമീപനവും ഇടപെടലുകളും മനോഹരമായ ക്യാമ്പസും വിദ്യാർത്ഥികളുടെ ദൈനംദിന വളർച്ചയിൽ വളരെ വലിയ പങ്ക് വഹിക്കുന്നു .വ്യത്യസ്തങ്ങളായ മത്സരപരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനാവശ്യമായ മോട്ടിവേഷൻ ക്ലാസ്സുകളും ഗൈഡൻസ് ക്ലാസ്സുകളും ആവശ്യമായ സമയങ്ങളിൽ നല്കിവരുന്നതിലൂടെ വിദ്യാർത്ഥികളിൽ ആരോഗ്യപരമായ മത്സരബുദ്ധി വർധിപ്പിക്കാനും L.S.S പോലുള്ള പരീക്ഷകളിൽ വിജയം നേടാനും സാധിച്ചിട്ടുണ്ട് .അക്കാദമിക രംഗങ്ങളിലും കലാകായിക രംഗങ്ങളിലും നൂൽപ്പുഴ പഞ്ചായത്തിലെ സ്കൂളുകളിൽ വെച്ച് മികച്ച നിലവാരം പുലർത്തുന്നു .

തുടക്കത്തിൽ സ്കൂൾ മാനേജർ ആയി ശ്രീ എ.കെ. അഹമ്മദ് ചുമതലയേ ൽക്കുകയും അദ്ദേഹത്തിന്റെ വിയോഗശേഷം .2012 മുതൽ .ശ്രീ ടി.മുഹമ്മദ് സാഹിബ് മാനേജർ ആയും ശ്രീ അസ്സൈൻ എൻ. കെ പ്രധാനദ്ധ്യാപകൻ ആയും പ്രവർത്തിച്ചു വരുന്നു

ൾ അവസാനം തിരുത്തപ്പെട്ടത്: 06:58, 26 ഡിസംബർ 2021.