എ എൽ പി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/ബുൾബുൾ അമ്മയുടെ തെറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ബുൾബുൾ അമ്മയുടെ തെറ്റ്

ഒരിടത്ത് ഒരു കൊച്ചു ഗ്രാമത്തിൽ കിങ്ങിണിപുരം എന്നു പറയുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. അവിടെ ഒരൊറ്റ സ്കൂൾ ഉണ്ടായിരുന്നുള്ളൂ. അവിടെ നാലാം ക്ലാസിൽ ഒരു പാവം കുട്ടിയുണ്ടായിരുന്നു. അവന്റെ പേരായിരുന്നു. അഭിജിത്ത്. ഒരു നാരങ്ങയുടെ മരത്തിൽ ബുൾബുൾ കിളിയുടെ കൂടുണ്ടായിരുന്നു. ഒരു ദിവസം അഭിജിത്ത് ബുൾബുൾകിളിയുടെ മുട്ട എടുത്തപ്പോൾ ആ മുട്ട അറിയാതെ താഴെ വീണു. അപ്പോൾ തന്നെ ബുൾബുൾ അമ്മ കണ്ടു. ബുൾബുൾ അമ്മയ്ക്ക് നന്നായിട്ട് സങ്കടം വന്നു. അഭിജിത്തിന്റെ അമ്മയ്ക് കാൻസറായിരുന്നു. വൈകീട്ട് അവന്റെ അച്ഛൻ ടീച്ചറിനോട് വിളിച്ചു പറഞ്ഞു. അഭിജിത്തിന് വളരെയധികം സങ്കടമായി. അഭിജിത്ത് ബുൾബുൾ അമ്മയുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു. നിങ്ങൾക്ക് നിങ്ങളുടെ മുട്ടയല്ലെ പൊട്ടിയത്. എനിക്ക് എന്റെ അമ്മയെയാണ് നഷ്ടപ്പെട്ടത്. അത് കേട്ട് ബുൾബൾ അമ്മക്ക് തന്റെ തെറ്റ് മനസ്സിലായി.

അഹല്യ
4A എ.എൽ.പി സ്കൂൾ കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ