എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം എങ്ങനെ?

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം എങ്ങനെ?
രോഗ പ്രതിരോധം എന്നാൽ രോഗമൊന്നും ഇല്ലാത്ത അവസ്ഥ എന്നാണ്. രോഗ പ്രതിരോധം ആണ് പ്രതിവിധിയേക്കാൾ നല്ലത്. എങ്ങനെ നമുക്ക് നമ്മുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാം: രോഗത്തെ പ്രതിരോധിക്കാം എന്നത് നാം തന്നെ തിരുമാനിക്കേണ്ടതാണ്. ജനിച്ച നാൾ മുതൽ ചില രോഗങ്ങൾക്ക് നാം വാക്സിനുകൾ സ്വീകരിക്കാറുണ്ട് എന്നാലും ജിവിത ശൈലി മൂലം നമുക്ക് നേരിടേണ്ടി വന്ന ഒട്ടനവധി രോഗങ്ങൾ ഉണ്ട്. അതിനേറ്റവും ഉദാഹരണം തന്നെയാണ് ഇന്ന് നാം നേരിടുന്ന കോവിഡ് 19. ചില രോഗങ്ങൾ എത്ര ശ്രദ്ധിച്ചാലും നമ്മളെ പിടികൂടാറുണ്ട് അതിന്റെ തീവ്രത കുറക്കുന്നതിന് ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ മതി

1.ശുചിത്വം പാലിക്കുക. ഭക്ഷണം കഴിക്കും മുമ്പും കഴിച്ചതിനു ശേഷവും കൈകൾ വൃത്തിയായി കഴുകുക 2.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ശുദ്ധജലം മാത്രം ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുക. 3.പോഷകാഹാരങ്ങൾ കഴിക്കുക ,ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. 4.വ്യായാമം ചെയ്യുക. 5.നന്നായി ഉറങ്ങുക ,വിശ്രമിക്കുക. 6.മാനസികോല്ലാസം ഉണ്ടാക്കുക മാനസി ക സമ്മർദ്ദം കുറയ്ക്കുക


ആരാധ്യ കെ.
2 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം