എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കൊറോണയെ കരുതിയിരിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ കരുതിയിരിക്കുക


സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കോവിഡ്-19. ഇത് പൊട്ടിപ്പുറപ്പെടാൻ കാരണം സാർസ്കോവ്-2 വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ രോഗം ലോകം മുഴുവൻ പടർന്നു. രോഗികൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന ചെറിയ കണികകൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്.രോഗാണു സമ്പർക്കമുണ്ടകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി രണ്ട് മുതൽ പതിനാലു ദിവസം വരെയാണ്. വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക ,സോപ്പ് ഉപയോഗിച്ച് ഇടക്കിടെ 20 സെക്കൻഡോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ സഹായിക്കും. ചുമക്കുമ്പോൾ മൂക്കും വായും മൂടുന്നതിലുടെ രോഗാണു വ്യാപനം കുറെയേറെ തടയാം. രോഗം ബാധിച്ചവരിൽ പനി,ചുമ, ശ്വാസംമുട്ടൽ,തൊണ്ട വേദന എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം.ഇത് pneumonia-ക്കും ബഹുഅവയവപരാജയത്തിനും കാരണമാകാം . വാക്സിനേഷനോ, നിർദിഷ്ട anti-viral ചികിത്സയോ ഇല്ല. 1% മുതൽ 4% വരെ മരണനിരക്ക് കണക്കാക്കുന്നു. രോഗബാധിതരുടെ പ്രായമനുസരിച്ച് മരണ നിരക്ക് 15% വരെയാകാം. രോഗലക്ഷങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ പരിചരണം എന്നിവ ഉൾപ്പെടുന്ന പ്രതിരോധ നടപടികളാണ് ചെയ്യാനാവുന്നത്.

ഷംസുദ്ധീൻ ടിവി
7E എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം