എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

 
പലതുള്ളി പെരുവെള്ളമാകുന്നപോലെ
ഏകത്തിൽ നിന്നും സഹസ്രമായ് മാറുന്ന
കോവിഡ് പോലൊരാരോഗത്തിനെതിരെ
സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ
ഒറ്റമനസായി നമുക്കെറ്റെടുത്തിടാം
സത്കർമമായിട്ടതിനെ കരുതിടാം
സഹജീവിയോടുള്ള കടമയായ് കാത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽനിന്നീ മഹാവ്യാധി പോകും വരെ
അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം
കൂട്ടുകൂടുന്നതിൻ രുചിയറിഞ്ഞീടുവാൻ
ഒറ്റക്കു നിൽക്ക നാം കൂട്ടുകാരെ...


 

നയന ഇ പി
4B എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത