പലതുള്ളി പെരുവെള്ളമാകുന്നപോലെ
ഏകത്തിൽ നിന്നും സഹസ്രമായ് മാറുന്ന
കോവിഡ് പോലൊരാരോഗത്തിനെതിരെ
സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ
ഒറ്റമനസായി നമുക്കെറ്റെടുത്തിടാം
സത്കർമമായിട്ടതിനെ കരുതിടാം
സഹജീവിയോടുള്ള കടമയായ് കാത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽനിന്നീ മഹാവ്യാധി പോകും വരെ
അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം
കൂട്ടുകൂടുന്നതിൻ രുചിയറിഞ്ഞീടുവാൻ
ഒറ്റക്കു നിൽക്ക നാം കൂട്ടുകാരെ...