എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ 2023-24

പ്രാദേശിക ചരിത്ര രചന പരിശീലനം

സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്രരചനയിൽ താല്പര്യമുള്ള കുട്ടികൾക്ക്  പരിശീലനം നൽകി. ക്രോഡീകരണം, അപഗ്രഥനം, ചർച്ച, മെച്ചപ്പെടുത്തൽ, വിദഗ്ധരുടെ ഉപദേശം തേടൽ എന്നിവയിലൂടെ കുട്ടികൾ പ്രാദേശിക ചരിത്രം തയ്യാറാക്കി. മികച്ച രീതിയിൽ ചരിത്രരചന നടത്തിയ കൃപ മറിയം  മത്തായി സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉപജില്ല, ജില്ലാതലങ്ങളിൽ വിജയിയാകുകയും സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുകയും ചെയ്തു.

പരിസ്ഥിതിദിന റാലി

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിൽ ഉറപ്പിക്കുന്നതിനും സമൂഹത്തിന് ഈ സന്ദേശം പകർന്നു നൽകുന്നതിനുമായി പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ചു.

പരിസ്ഥിതിദിന ഉപന്യാസ മത്സരം

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി ഉപന്യാസം മത്സരം സംഘടിപ്പിച്ചു.

ഹിരോഷിമ ദിനം

ലോക സമാധാനം നിലനിർത്തുന്നതിനായി വിദ്യാർത്ഥി സമൂഹം  പ്രവർത്തിക്കും എന്ന് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രതിജ്ഞ എടുത്തു.

നാഗസാക്കി ദിനം

ലോകസമാധാനം നിലനിർത്തുന്നതിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗം മത്സരം നടത്തപ്പെട്ടു.

ക്വിറ്റിന്ത്യാ ദിനം

കുട്ടികൾ തയ്യാറാക്കിയ പ്ലാക്കാർഡുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു.

മലാല ദിനം

ജൂലൈ 12ന് മലാല ദിനം ആചരിച്ചു. പെൺകുട്ടികൾ സമൂഹത്തിൽ നേരിടുന്നതായ വെല്ലുവിളികൾ ആസ്പദമാക്കിയുള്ള പ്രസംഗം മത്സരം സംഘടിപ്പിച്ചു.

ചന്ദ്രയാൻ 3

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം കുട്ടികൾക്കായി തൽസമയം പ്രദർശിപ്പിച്ചു.

സ്വാതന്ത്ര്യദിന സെമിനാർ

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ വശങ്ങളെപ്പറ്റി സെമിനാർ അവതരണം നടന്നു.  ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ഗാന്ധിജിയുടെ കടന്നുവരവ്, നിസ്സഹകരണ സമരം, നിയമലംഘന സമരം, കിറ്റിന്ത്യാ സമരം, ബദൽ സമരങ്ങൾ, സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ ഇങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാർ അവതരണങ്ങൾ നടന്നു.