എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/മുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
മുക്തി


ആശങ്കയായി, ഭീതിയായി കൊറോണ പടരുകയാണ്. ഈ കൊറോണ വൈറസിൽനിന്ന് നമുക്ക് മുക്തി നേടണം. നിപ്പയിൽനിന്നും മുക്തി നേടിയതുപോലെ കൊറോണയിൽ നിന്നുംനാം മുക്തിനേടും. കൊറോണയെ അതിജീവിക്കണം എങ്കിൽ നാം കുറച്ച് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. എവിടെയെങ്കിലും പോകുമ്പോഴും തിരികെ വരുമ്പോഴും കൈകൾ ഹാൻഡ് വാഷോ, സോപ്പോ, സാനിറ്ററൈസോ ഉപയോഗിച്ച് വൃത്തിയായി കഴുകുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. മാസ്ക് ഉപയോഗ ശൂന്യമായി കഴിയുമ്പോൾ മാസ്കിന്റെ മുൻവശത്ത് തൊടാതെ മാസ്ക് അഴിച്ചെടുത്ത് കത്തിച്ചു കളയുക. നമ്മൾ ഒരാളോട് ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. വായിലും മൂക്കിലും കൈകൊണ്ട് സ്പർശിക്കരുത്. ആവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്ത് പോവുക. കഴിവതും യാത്ര ചെയ്യാൻ പാടില്ല. ഡോക്ടർമാരും പോലീസ് ഉദ്യോഗസ്ഥരും പറയുന്ന കാര്യങ്ങൾ അനുസരിക്കുക. ഇതൊക്കെയാണ് കൊറോണയിൽനിന്ന് മുക്തിനേടാൻ നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ. എല്ലാവരും സുരക്ഷിതരായിരിക്കുക.....

സ്വാതി എസ് നായർ
5 ബി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം