Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ഒരു അനുഗ്രഹം
ഒരു വീട്ടിലെ രണ്ട് മക്കൾ ആണ് ബാബുവും ബേബിയും. അവർ ഇരട്ടകളും. വളർന്നു വലുതായി ജോലിയും കുടുംബവും ഒക്കെ ആയപ്പോൾ രണ്ടു പേരും ഓരോ വീടുകൾ വച്ചു താമസിക്കാൻ തീരുമാനിച്ചു. ബാബു തിരക്കുള്ള വഴിയുടെ അരികിലും ബേബി പൊതു വഴിയിൽ നിന്നും അകന്ന് ഉള്ളിലേക്ക് മാറി. കൃഷിക്കും വീടിനും ഉള്ള സ്ഥലം തിരഞ്ഞെടുത്തു. കൃഷി താല്പര്യം ഉണ്ടെങ്കിലും ബാബുവിനു അതിനു വേണ്ട സ്ഥലം ഇല്ലായിരുന്നു. വിശ്രമ ജീവിതം തുടങ്ങിയപ്പോൾ ബാബുവിന്റെ സ്വസ്ഥത ഓരോ നാളും ഇല്ലാതായി. രാവും പകലും വീടിന്റെ മുന്നിലൂടെ പോകുന്ന വാഹനങ്ങളുടെ തിരക്കും, പൊടി പടലങ്ങളും ബാബുവിനെ മനസികമായിട്ടും ആരോഗൃപരമായിട്ടും തളർത്തി കളഞ്ഞു. ഏത് നേരവും വാതിലുകളും ജനാലകളും അടച്ചു കിടന്നു. അതിനാൽ വായു സഞ്ചാരവും കുറഞ്ഞു.
അതേ സമയം ബേബി ഉത്സാഹിയും കഠിന അദ്ധ്വാനിയും ആയി ഏത് നേരത്തും ഓരോ കാര്യത്തിൽ ഇടപെട്ടു കൊണ്ടിരുന്നു. അതിന്റ രഹസ്യം ബേബി തന്നെ വെളിപ്പെടുത്തി. തന്റെ വീടിന്റെ വാതിലുകളും ജനാലകളും തുറന്ന് ഇടുന്നതിനാൽ നല്ല ശുദ്ധ വായു വീടിനുള്ളിൽ ധാരാളം. സ്വന്തം പറമ്പിലെ കൃഷിയും അതിലെ പച്ചപ്പുകളും കണ്ടാണ് ഓരോ പ്രഭാതവും തുടങ്ങുന്നത്. അല്പം പ്രയാസം തോന്നിയാൽ പറമ്പിലെ ഓരോ ചെടിയുടെയും മരങ്ങളുടെയും അരികിലൂടെ ഒന്ന് നടക്കുമ്പോൾ തന്നെ ഒരു ഉന്മേഷം തോന്നും.. അതാണ് ബേബിയുടെ ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും രഹസ്യം
നമുക്ക് കിട്ടിയ വരദാനം ആണ് പ്രകൃതി. അതിനെ സംരക്ഷിക്കുക, സ്നേഹിക്കുക.... ആരോഗ്യം ഉള്ളവർ ആയി ജീവിതം നയിക്കുക....
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ
|