എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ/ഡോ. കെ.ഭാസ്കരൻ നായർ
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള എഴുത്തുകാരനായിരുന്നു ഡോ.കെ. ഭാസ്കരൻ നായർ (25 ആഗസ്റ്റ് 1913 - 8 ജൂൺ 1982). സാഹിത്യവിമർശകൻ, ഉപന്യാസകാരൻ,വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു.
ജീവിതരേഖ
ആറന്മുള ഇടയാറന്മുള ഗ്രാമത്തിൽ അയ്ക്കരേത്ത് നാരായണപിള്ളയുടെയും കാർത്ത്യായനി അമ്മയുടെയും മകനായി, 1913 ഓഗസ്റ്റ് 25ന് ജനിച്ചു. ദീർഘനാൾ കോളേജിൽ ജന്തു ശാസ്ത്ര പ്രൊഫസർ ആയിരുന്നു. മലയാളത്തിന്റെ ആദ്യകാല ശാസ്ത്രസാഹിത്യകാരന്മാരിൽ ശ്രദ്ധേയനായിരുന്നു. ചെങ്ങന്നൂർ സ്കൂൾ,തിരുവിതാംകൂർ സർവ്വകലാശാല , മദ്രാസ് സർവകലാശാല എന്നിവടങ്ങളിൽ വിദ്യാഭ്യാസം. ജന്തുശാസ്ത്രത്തിൽ സർവകലാശാലയിൽ ഒന്നാമനായിരുന്നു.കോളേജ് അദ്ധ്യാപകൻ, വിദ്യാഭ്യാസ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു. അമേരിക്കയിൽ ഗവേഷണം നടത്തി. 1971 ൽ ഫാമിലി പ്ലാനിംഗ് അസോസിയേഷൻ പോപ്പുലേഷൻ എഡ്യൂക്കേഷണൽ ഓഫീസറായി. കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതിയിൽ അംഗമായിരുന്നു.
ശാസ്ത്ര സത്യങ്ങൾ സാധാരണക്കാർക്ക് രസകരമായി പറഞ്ഞു കൊടുക്കുന്ന തരത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ കൃതികൾ.
കൃതികൾ
- ആധുനികശാസ്ത്രം
- പരിണാമം
- താരാപഥം
- മാനത്തുകണ്ണി
- ധന്യവാദം
- ശാസ്ത്രത്തിന്റെ ഗതി
- പുതുമയുടെ ലോകം
- കുട്ടികൾക്കായുള്ള പ്രാണിലോകം
- ശാസ്ത്രദീപിക
- പ്രകൃതിപാഠങ്ങൾ
- ദൈവനീതിക്കു ദാക്ഷിണ്യമില്ല
പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമി പുരസ്കാരം