ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പാഠ്യേതര പ്രവർത്തനങ്ങൾ

എൻ.സി.സി S D Girls

പ്രോഗ്രാം ഓഫീസർ കെ ജി വിജയകുമാരി

എൻ സി സി J D Boys

പ്രോഗ്രാം ഓഫീസർ സന്ദീപ് എൻ നായർ

സ്കൗട്ട് & ഗൈഡ്സ്

പ്രോഗ്രാം ഓഫീസേഴ്സ് സുധീർ പി ആർ ,പ്രീതി പി എ

ലിറ്റിൽ കൈറ്റ്സ്.

കൈറ്റ് മാസ്റ്റർ അഞ്ജലി എ. ,കൈറ്റ്മിസ്ട്രസ് ആശ കെ

എൻ എസ് എസ്

പ്രോഗ്രാം ഓഫീസർ ബൈജു കെ ആർ

റെഡ്ക്രോസ്

പ്രോഗ്രാം ഓഫീസേഴ്സ് പ്രീത

സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ്സ്

‍ശ്രീകുമാ‍ർ ആർ,അമ്പിളി കെ നായർ

പ്രളയത്തിന് ഒരു കൈത്താങ്ങ്

ഇത്തിത്താനം എച്ച് എസ് എസ് നാടിന്റെ വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നുണ്ട്.2018 ലെ മഹാ പ്രളയത്തിന് ഇത്തിത്താനം എച്ച് എസ് 3000 ൽ പരം അംഗങ്ങൾക്ക് അഭയം നൽകി.ഇളങ്കാവ് ദേവസ്വത്തിന്റെയും അദ്ധ്യാപകരുടേയും കൂട്ടായ പ്രവർത്തനമാണ് 10ദിവസം നീണ്ടു നിന്ന ക്യാമ്പ് നല്ല രീതിയിൽ പിരിച്ചുവിടുവാൻ സാധിച്ചത്.വിവിധ സന്നദ്ധ സംഘടനകൾ, സോഷ്യൽ മീഡിയകൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ പൂർണ്ണ സഹകരണവും ഉണ്ടായിരുന്നു.ഓരോ ദിവസവും പ്രശസ്തരായ കലാകാരന്മാരുടെ കലാവിരുന്നും ക്യാമ്പിൽ ഉണ്ടായിരുന്നു. പ്രളയത്തിനു വീട് വിട്ടിറങ്ങേണ്ടി വന്ന ദുഃഖം അവരിൽ ഉണ്ടാകാതിരിക്കുവാൻ ഓണത്തിന് ,ഓണക്കോടിയും ഓണസദ്യയും നൽകി

2018ലേയും 2019ലേയും ഇത്തിത്താനം ഹയർസെക്കണ്ടറി സ്കൂളിലെ ഓണാഘോഷം മലയാളമനോരമ ദിനപത്രത്തിൽ


സർഗ്ഗോത്സവം പ്രോജക്ട്.......കാവോരം ..ജില്ലാതല ഉത്ഘാടനം

കാവോരം പ്രോഗ്രാമിൽ ഒരാഴ്‌ മുൻപുതന്നെ മുന്നൊരുക്കങ്ങൾ നടത്തി .അതിനോടനുബന്ധിച്ചു നടന്ന കാരണവർക്കൂട്ടം പരിപാടിയിൽ നാട്ടിലെ അനുഭവസമ്പത്തുള്ള എല്ലാ ആൾക്കാരെയും പങ്കെടുപ്പിക്കാൻ സാധിച്ചു.അവരുടെ അനുഭവങ്ങൾ,ജീവിതപാഠങ്ങൾ ,നാട്ടുചികിത്‌സകൾ,കൃഷിരീതികൾ,സ്ഥലനാമങ്ങൾ ,സ്കൂളിന്റെ ചരിത്രം ,നാടൻപാട്ടുകൾ,തുടങ്ങി പലമേഖലകളിൽ പ്രശസ്തരായവർ കുട്ടികളുമായി സംവാദം നടത്തി.വിലപ്പെട്ട അറിവുകൾ കുട്ടികൾക്ക് സമ്മാനിച്ചു .ജില്ലാതല ഉദ്ഘാടനം അതിഗംഭീരമായി നടത്തി.നാടൻ കലാരൂപങ്ങൾ, തെയ്യം തുടങ്ങി പല കലാരൂപങ്ങൾ സ്റ്റേജിൽ നിറഞ്ഞാടി.അതിനോടനുബന്ധിച്ചു നടത്തിയ ചിത്ര പ്രദർശനം ,പുരാവസ്തു  പ്രദർശനം എന്നിവ കുട്ടികൾക്കു പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചു

കാവോരം (സർഗ്ഗോത്സവം.................നാട്ടറിവുകൾ അറിയാൻ...)
കാവോരം (സർഗ്ഗോത്സവം.................പുരാവസ്തു പ്രദർശനം .)
കാവോരം (സർഗ്ഗോത്സവം.....നാട്ടറിവുകൾ അറിയാൻ......)