ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇത്തിത്താനം ഇളങ്കാവുദേവീക്ഷേത്രത്തിനു സമീപം ഒരു യു പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് എച്ച് എസ് എസ് ആയി മാറീയിരിക്കുന്നു.അഞ്ചു മുതൽ പന്ത്രണ്ട് വരെ, മുപ്പത്തിമൂന്നു ഡിവീഷനുകളിലായി 1165 കുട്ടികളാണ് ഇവീടെ ‍പഠിക്കുന്നത്.1950കളിൽ വരെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ ഖേദകരമായഅവസ്ഥയിലായിരുുന്നു.സാധാരണക്കാർക്ക് പണം ചെലവു ചെയ്ത് ദൂരസ്ഥലങ്ങളിൽ വിട്ടു പഠിപ്പിക്കാനും സാധിക്കുമായിരുന്നില്ല.അക്കാലത്ത് നാലാംക്ലാസ്സ് വരെ മാത്രം പഠിക്കുവാൻ സാധിക്കുന്ന ഇത്തിത്താനം ഗവ. എൽ പി എസ് ,തുരുത്തി ഗവ.എൽ .പി എസ്(കൈതയിൽ), സെന്റ് ജോൺസ് എൽ പി എസ് മുതലായ സ്കൂളുകളായിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനു് ആശ്രയം. അവിടെയും പഠിക്കുവാൻ സാഹചര്യമില്ലാതിരുന്നവർ എഴുത്താശാൻ കളരികൾ കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. വളരെക്കാലം നമ്മുടെ നാട്ടിലെ ജനങ്ങളെ അക്ഷരങ്ങളിലേക്ക് നയിച്ച എഴുത്താശാൻ കളരികൾ അപൂർവ്വമായി പലയിടത്തും ഇപ്പോഴുമുണ്ട്. മഴുവന്നൂർ മാതു ആശാൻ, കൊല്ലമറ്റത്തിൽ രാമനാശാൻ , കണ്ണച്ചാടത്ത് കേശവപിള്ള, പട്ടമ്മാടത്ത് മാധവൻ നായർ, ഗോപാല ഗണകൻ(തുരുത്തി) മുതലായവരായിരുന്നു നമ്മുടെ നാട്ടിലെ പ്രസിദ്ധ എഴുത്താശാന്മാർ. വിദ്യാഭ്യാസരംഗത്ത് മേൽ വിവരിച്ച തരത്തിലുളള ശോചനീയാവസ്ഥ നിലനിൽക്കുമ്പോൾ , ഇളങ്കാവ് ദേവസ്വത്തിന്റെ ഭരണം നടത്തിയിരുന്നത് സ്ഥിരം കമ്മറ്റിക്കാരായിരുന്നു.ശ്രീ. ഐ എൻ നീലകണ്ഠൻ നായർ ,ശ്രീ പി കെ മാധവൻ നായർ എന്നിവർ ചേർന്ന് ഒരു യു ,പി സ്കൂളിനുള്ള അപേക്ഷ തിരുവല്ല വിദ്യാഭ്യാസ ഡിവിഷണൽ ഓഫീസിൽ സമർപ്പിച്ചു.1952ൽ ഇളങ്കാവ് ദേവീക്ഷേത്രത്തോട് ചേർന്ന് ഇപ്പോൾ എൽ ,പി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വായനശാല എന്ന പേരിൽ ഉണ്ടായിരുന്ന ചെറിയ കെടിടത്തിൽ യു .പി വിദ്യാലയം ആരംഭിച്ചു..