ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/കെണിയിൽ പെട്ട പ്രാവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കെണിയിൽ പെട്ട പ്രാവുകൾ

ഒരിക്കൽ ഒരു കൂട്ടം പ്രാവുകൾ തീറ്റ അന്വേഷിച്ച് പറക്കുകയായിരുന്നു. അപ്പോൾ അവ താഴെ ധാരാളം ധാന്യമണികൾ കിടക്കുന്നത് കണ്ടു അവിടേക്ക് പറന്നിറങ്ങി. ധാന്യമണികൾ തിന്നാൻ തുടങ്ങിയ ആ പ്രാവുകളെല്ലാം ഒരു വേടൻ വെച്ചിരുന്ന വലയിൽ കുടുങ്ങി. "രക്ഷപ്പെടാൻ ഇനി എന്താണ് മാർഗ്ഗം" അവർ തമ്മിൽ ചോദിച്ചു . "ഞാൻ പറയുന്നതുപോലെ ചെയ്താൽ നമുക്കെല്ലാം രക്ഷപ്പെടാം" വൃദ്ധനായ ഒരു പ്രാവ് പറഞ്ഞ‍ു. "ഞങ്ങൾ എന്താണ് ചെയ്യേണ്ടത്" മറ്റ് പ്രാവുകൾ ചോദിച്ചു. "വേടൻ വന്ന‍ു നമ്മൾ ഓരോരുത്തരെയായി പുറത്തെടുക്ക‍ും അപ്പോൾ ആര‍ും പിടയാതെ എല്ലാവര‍ും ചത്തതുപോലെ കിടക്കണം. അവസാനത്തെ പ്രാവിനെയും പുറത്തെടുത്ത ശേഷം വേടൻ വല മടക്കുമ്പോൾ ഞാൻ പറക്ക‍ും. ഒപ്പം നിങ്ങളെല്ലാവരും പറക്കണം". വൃദ്ധനായ പ്രാവ് വിശദീകരിച്ച‍ു. പ്രാവുകൾ എല്ലാം മുത്തച്ഛൻ പ്രാവ് പറഞ്ഞതുപോലെ ചെയ്തു. വേടൻ അവസാനത്തെ പ്രാവിനെയും പുറത്തു വെച്ചതോടെ വൃദ്ധൻ പ്രാവ് ചിറകടിച്ചു പറന്നു. മറ്റു പ്രാവുകൾ ഒപ്പം പട-പടാ ... പട-പടാ----- എന്ന ശബ്ദമുണ്ടാക്കി ആകാശത്തിലേക്ക് പറന്ന‍ുയർന്ന‍ു. വേടൻ ഇത് കണ്ട് മാനത്തേക്ക് നോക്കി വായ‍ും പിളർന്ന‍് നിന്ന‍് പോയി .

നിവേദ്യ. ടി.വി
6 A ആർ.കെ.യു.പി സ്‍ക‍ൂൾ , പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ