ആർ എം എച്ച് എസ് എസ് വടവുകോട്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അവധിക്കാല ക്യാമ്പ് 2025
2024 - 27 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള വേനലവധിക്കാല ക്യാമ്പ് 2025 മെയ് മാസം ഇരുപത്തിമൂന്നാം തീയതി സ്കൂളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേബാ എം തങ്കച്ചൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്റേണൽ ആർ പി ആയി ബിബിൻ രാജു, എക്സ്റ്റേണൽ ആർ പി ശ്രീ പ്രേം പ്രകാശ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നുള്ളതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. അതിനായി വീഡിയോ ക്യാമറ കൈകാര്യം ചെയ്തു പുതിയ വീഡിയോകൾ പകർത്തുന്നതിനും കൃത്യമായി അവ ഡോക്യുമെന്റ് ചെയ്യുന്നതിനായി കേഡൻ ലൈവ് പോലുള്ള ആപ്ലിക്കേഷൻ കുട്ടികളെ പരിചയപ്പെടുത്തി. കുട്ടികൾക്കുള്ള പ്രവർത്തനമായി കൊടുത്ത വിവിധ വീഡിയോ നിർമാണങ്ങൾ ക്യാമ്പിൽ ചിത്രീകരിച്ചു. സ്കൂൾ കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി ബെസ്സി കുര്യാക്കോസ്, ശ്രീമതി ജിഷ ബേബി എന്നിവർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
>