ആർ എം എച്ച് എസ് എസ് വടവുകോട്/2025-28
പ്രവേശനോത്സവം 2025 - 26
രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, വടവുകോട് 2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ മാസം രണ്ടാം തീയതി കോട്ടയം TIES Environmental History വിഭാഗം മേധാവി Dr. സെബാസ്റ്റ്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് അധ്യക്ഷത വഹിച്ച ചടങ്ങിൽ 2024 - 25 അധ്യായന വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. ജൂബിൾ ജോർജ് വിതരണം ചെയ്യുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി ഷേബ എം തങ്കച്ചൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജ്മെൻറ് കോർഡിനേറ്റർ Rev.Fr.ജിത്തു മാത്യു അനുഗ്രഹ പ്രഭാഷണം നടത്തുകയും പ്രിൻസിപ്പൽ ശ്രീ അലക്സ് തോമസ് ആശംസകൾ അർപ്പിക്കുകയും ചെയ്തു.



| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025-28
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് സെപ്റ്റംബർ മാസം പതിനെട്ടാം തീയതി വ്യാഴാഴ്ച സ്കൂളിൽ വച്ച് നടന്നു. കോലഞ്ചേരി സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി നസീറ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. അറിവ് നേടുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ ടീച്ചർ പരിചയപ്പെടുത്തുകയുണ്ടായി. ക്യാമ്പിൽ 32 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേബ എം തങ്കച്ചൻ ആശംസകൾ അറിയിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീ ബിബിൻ രാജു, ശ്രീമതി ബെസ്സി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
