ആർ എം എച്ച് എസ് എസ് വടവുകോട്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് 2025-26
2025-26 അധ്യയന വർഷത്തെ ഫ്രീഡം ഫെസ്റ്റ് വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 22 മുതൽ 27 വരെ ആഘോഷിച്ചു. ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ പ്രതിജ്ഞ ചൊല്ലിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുന്ന ക്ലാസിന് ശ്രീ ബിബിൻ രാജു നേതൃത്വം നൽകി. കുട്ടികളുടെ ലാപ്ടോപ്പിൽ ഉബണ്ടു 22.04 ഇൻസ്റ്റാൾ ചെയ്യുന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റിന് ശ്രീമതി ബെസ്സി കുര്യാക്കോസ് നേതൃത്വം നൽകി. കഴിഞ്ഞ വർഷത്തെ എറണാകുളം ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മികച്ച പ്രകടനം കാഴ്ചവച്ച അരവിന്ദ് ടി.എം., ആൽവിൻ ജയ്സൺ എന്നീ കുട്ടികൾ യഥാക്രമം ആനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഷയങ്ങളിൽ വർക്ക്ഷോപ്പുകൾക്ക് നേതൃത്വം നൽകി. 5,6,7 ക്ലാസിലെ കുട്ടികൾക്കായി ഒരു ഗെയിം കോർണർ സംഘടിപ്പിച്ചത് ഏറെ ആകർഷകമായി.
