അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/കോവിഡ് 19 മഹാമാരിയും പ്രതിരോധ പ്രവർത്തനങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 മഹാമാരിയും പ്രതിരോധ പ്രവർത്തനങ്ങളും

സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാക്കുന്ന ഒരു പകർച്ച വ്യാധിയാണ് കൊറോണ വൈറസ് (covid - 19 ). 2019-20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ് - 2 വൈറസ് ആണ്. ചൈനയിലെ വൂ ഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നിട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടർന്നു കൊണ്ടിരിക്കുന്നത് .രോഗാണു സമ്പർക്ക മുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെ ആണ്. വ്യക്തി ശുചിത്വം പാലിക്കുക , രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക , ഹസ്തദാനം ഒഴിവാക്കുക , കൈകൾ ഇടയ്ക്കിടെ സോപ്പു പയോഗിച്ച് 20 സെക്കന്റോളം നേരം നന്നായി കഴുക എന്നിവ രോഗ പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. ചുമയ്ക്കുമ്പോൾ മൂക്കും വായയും തൂവാല കൊണ്ട് മൂടുന്നതിലൂടെ ഈ രോഗ വ്യാപനം കുറേയേറെ നമുക്ക് തടയാൻ സാധിക്കും. രോഗബാധിതരിൽ പനി ,ചുമ ,ശ്വാസതടസ്സം , തൊണ്ട വേദന എന്നീ ലക്ഷണങ്ങളുണ്ടാവാം. ഇത് ന്യുമോണിയയ്ക്കും ബഹു- അവയവ പരാജയത്തിനും കാരണമാകാം. ഈ വൈറസിന് വാക്സിനോ നിർദ്ദിഷ്ട ആന്റി വൈറൽ ചികാത്സയോ ഇല്ല . 1% മുതൽ 4% വരെ മരണ നിരക്ക് കണക്കാക്കുന്നു. രോഗബാധിതരുടെ പ്രായമനുസരിച്ച് മരണനിരക്ക് 15% വരെയാകാം. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ ,പരിചരണം ,പരീക്ഷാ ത്മക നടപടികൾ എന്നിവ ഉൾപ്പെടുന്ന പ്രതിരോധ പ്രവർത്തന നടപടികളാണ് ചെയ്യാനാവുന്നത്. ആഗോള ആരോഗ്യ സംഘടനകൾ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനുള്ള പ്രതിരോധ നടപടികൾ പ്രസിദ്ധീകരിച്ചു. മറ്റ് കൊറോണ വൈറസുകൾക്കായി പ്രസിദ്ധീകരിച്ച ശുപാർശകൾക്ക് സമാനമാണ് ഈ ശുപാർശകൾ:

  • 1. വീട്ടിൽത്തന്നെ താമസിക്കുക.
  • 2. യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക.
  • 3. പൊതു പരിപാടികൾ മാറ്റിവയ്ക്കുക.
  • 4. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.
  • 5. കഴുകാത്ത കൈകളാൽ കണ്ണിലോ മൂക്കിലോ വായയിലോ തൊടരുത്.
  • 6. നല്ല ശ്വസന ശുചിത്വം പാലിക്കുക.
പുതിയ വൈറസ് ആയതിനാൽത്തന്നെ ഇവയെ പ്രതിരോധിക്കാനുള്ള ശേഷി ശരീരം ആർജിച്ചെടുക്കേണ്ടതുണ്ട് . അതിനു സഹായിക്കുന്ന വാക്സിനുകളും ചില പ്രത്യേക മരുന്നുകളും പരീക്ഷണഘട്ടത്തിലാണ്. ക്ലിനിക്കൽ ട്രയലുകളിലൂടെ മാത്രമേ അവയെപ്പറ്റിയുള്ള അന്തിമ ഫലം പുറത്തു വിടാനാകൂ. വാക്സിനുകൾക്കും മരുന്നുകൾക്കും ആയുള്ള ഗവേഷണം ഡബ്ല്യു എച്ച് ഒ തുടരുകയാണ്. എല്ലാ വ്യക്തി ശുചിത്വ മാർഗങ്ങൾ പാലിക്കുക മാത്രമാണ് നിലവിൽ രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഏക വഴി.


ഹരിശങ്കർ.ആർ
7 ബി അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം