എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം /എന്റെ വ്യഥ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വ്യഥ

ഒരു ചെറു കിളിയായിരുന്നെങ്കിൽ
നീലാകാശം നോക്കി പാറിപ്പറന്നേനെ
ഇന്നീ കൂട്ടിൽ അകപ്പെട്ട്
കേഴും എന്റെ വ്യഥയകറ്റാൻ
ഒന്നിനും ഇന്ന് കഴിയുന്നില്ല
ലോകം ചുറ്റാൻ വെമ്പുന്നെൻ
മനസ്സിനെ തെല്ല് കുളിർപ്പിക്കാൻ
ഒന്നിനും ഇന്ന് കഴിയുന്നില്ല
സ്വാതന്ത്രത്തിൻ വിലയറിയുന്നു
മാഹാത്മാക്കൾ തൻ വിലയറിയുന്നു
സ്വന്തം ഗേഹം കാരാഗൃഹമാക്കി
അതിൽ ഒതുങ്ങി കഴിയുന്നു നമ്മൾ
 

അനഘ
3 B അറവുകാട് എൽ പി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത