ഒരു ചെറു കിളിയായിരുന്നെങ്കിൽ
നീലാകാശം നോക്കി പാറിപ്പറന്നേനെ
ഇന്നീ കൂട്ടിൽ അകപ്പെട്ട്
കേഴും എന്റെ വ്യഥയകറ്റാൻ
ഒന്നിനും ഇന്ന് കഴിയുന്നില്ല
ലോകം ചുറ്റാൻ വെമ്പുന്നെൻ
മനസ്സിനെ തെല്ല് കുളിർപ്പിക്കാൻ
ഒന്നിനും ഇന്ന് കഴിയുന്നില്ല
സ്വാതന്ത്രത്തിൻ വിലയറിയുന്നു
മാഹാത്മാക്കൾ തൻ വിലയറിയുന്നു
സ്വന്തം ഗേഹം കാരാഗൃഹമാക്കി
അതിൽ ഒതുങ്ങി കഴിയുന്നു നമ്മൾ