എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/പ്രകൃതിയുടെ ശ്വാസകോശം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ ശ്വാസകോശം

കാർബൺ നെ ആഗിരണം ചെയ്യുക എന്ന ജോലിയാണ് ശ്വാസകോശത്തിന്റേതു. ഭൂമി ഒരു മനുഷ്യ ശരീരമാണെങ്കിൽ അതിലെ ശ്വാസകോശമാണ് ആമസോൺ മഴക്കാടുകൾ. ഭൂമിയിലെ 100%ഓക്സിജന്റെ അളവിൽ 40%വും ഈ കാടുകളുടെ സംഭാവനയാണ്. വളരെ അധികം ജൈവവൈവിധ്യയം കൊണ്ടും അത്ഭുതങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ വനങ്ങൾ.

തെക്കേ അമേരിക്കയിലെ ആമസോൺ പ്രേദേശത്തു പടർന്നു കിടക്കുന്ന കാടുകളാണ് ഇവ. ഈ പ്രേദേശത്തിന്റെ ആകെ വ്യാപ്തി 70, 00, 000ചതു :അടി ആണ്. അതിൽ 55, 00, 000ചതു :അടിയും ഈ കാടുകൾ പടർന്നു കിടക്കുന്നു. അതായത് കേരളത്തിന്റെ 138ഇരട്ടി. ഈ കടുകളുടെ 60%ബ്രസീലിലും 13%പെറുവിലും 10%കൊളംബിയയിലും ആണ് അങ്ങനെ 9രാജ്യങ്ങളിലായി ആണ് ഈ നിത്യ ഹരിത വനം പടർന്നു കിടക്കുന്നത്. ലോകത്ത് ഇന്ന് അവശേഷിക്കുന്ന മഴക്കാടുകളിൽ പകുതിയും ഇവിടെ ആണ്. ഉഷ്ണമേഖല മഴക്കാടുകളിൽ വലുപ്പം കൊണ്ടും ജൈവവൈവിധ്യയം കൊണ്ടും ഒന്നാം സ്ഥാനത്താണ് ഈ വനം. അഞ്ചര കോടി വർഷങ്ങളായി നിലനിൽക്കുന്ന വനകളാണ് ഇത്.

ഇനി കാടിനുള്ളിലേക്ക് കടക്കാം. വിവിധ തരത്തിലുള്ള സസ്യങ്ങൾ കൊണ്ടും പക്ഷിമൃഗാതികൾ കൊണ്ടും സമ്പന്നമാണ് ഈ കാടുകൾ. ആയിരക്കണക്കിന് പക്ഷികളും പതിനായിരക്കണക്കിന് സസ്യങ്ങൾ കൊണ്ടും അനുഗ്രഹീതമാണ് ഈ വനം. ഇവിടെ മനുഷ്യർ വസിച്ചിരുന്നു എന്നും വസിക്കുന്നു എന്നും പഠനങ്ങൾ തെളിയിക്കുന്നു. സാധാ മഴ പൊഴിയുന്നതും ദൈവത്തിന്റെ സൃഷ്ടി കാണുന്നതിനും വേണ്ടി സഞ്ചാരികളും ഇവിടെ എത്തുന്നു.

മനുഷ്യന്റെ ആഗ്രഹങ്ങൾ അത്യാഗ്രഹങ്ങൾ ആയപ്പോൾ ഈ വനത്തെ നശിപ്പിക്കാനും അവർ ഇന്ന് മുതിരുന്നു. കൃഷിക്കും കന്നുകാലികൾക്കുള്ള മേച്ചിൽ പുറത്തിനും മറ്റു ആവശ്യത്തിനും വേണ്ടി മനുഷ്യർ ഈ വനത്തെ ചുഷണം ചെയ്യുന്നു. ഭക്ഷണത്തിനും വിനോദത്തിനും ആയി മൃഗങ്ങളെ വേട്ടയാടുന്നു.ആമസോൺ മഴക്കാടുകളുടെ ആദ്യമുണ്ടായിരുന്നതിന്റെ 100ൽ 60%മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. ഈ അവസ്ഥ തുടർന്നാൽ അധികം വൈകാതെ ഈ വനങ്ങൾ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപെടും എന്ന് മറ്റൊരു ഞെട്ടിക്കുന്ന കണക്ക് അല്ല സത്യം.

മനുഷ്യന്റെ ക്രൂരതക്ക് മുന്നിൽ പതറാതെ പിടിച്ചുനിൽകാൻ ഈ കാടുകൾക്കു കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ സൃഷ്ടിയിൽ ഈ കാടുകൾക്കു കൊടുത്തിരിക്കുന്ന ധർമം പൂർത്തിയാകാൻ ഈ 'ഭൂമിയുടെ ശ്വാസകോശം'എന്നും നിനനിൽകും .....

VISHNU THANKAPPAN
9 B എസ് ജി എച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം