എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''ശുചിത്വം'''

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
ശുചിത്വം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പകുതി ആണ്. താൻ പാതി ദൈവം പാതി എന്നത് പോലെ ആണ് ശുചിത്വം. ശുചിത്വത്തെ നമുക്ക് 3 ആയി തിരിക്കാം. സാമൂഹിക ശുചി ത്വം , പരിസര ശുചിത്വം  വ്യക്തി ശുചിത്വം . സാമൂഹിക ശുചിത്വം ഇതിൽ പ്രധാനപ്പെട്ടത് ആണ്. നമ്മുടെ നാടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വ്യക്തി ശുചിത്വം ഓരോ വ്യക്തി യിൽ നിന്നും ആരംഭിക്കേണ്ടത് ആണ്. രണ്ടു നേരം കുളിക്കണം, രണ്ടു നേരം പല്ലു തേയ്ക്കണം, നഖം മുറിക്കണം, ആഹാരത്തിനു മുൻപും ശേഷവും കയ്യും വായും കഴുകണം, മലമൂത്ര വിസർജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമ യാണ്. പരിസ്ഥിതി മലിനീകരണം സംഭവയ്ക്കുന്നത് മൂലം വിവിധ തരത്തിലുള്ള രോഗാണുക്കൾ പരക്കും. ജല മലീനീകരണം സംഭവിക്കുന്നത് മൂലം കൊതുക് പെരുകാൻ കാരണം ആകും. ഇതു മൂലം ഡെങ്കി പനി, ചിക്കൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കും. പ്ലാസ്റ്റിക് ചപ്പുചവറുകൾ മുതലായവ പ്രകൃതിക്ക് ദോഷം വരാത്ത വിധം നശിപ്പിച്ചു കളയാൻ ശ്രമിക്കുക. ഒരു വ്യക്തി ശുചിത്വം  പാലിക്കുന്നതിലൂടെ ഒരു സമൂഹത്തെ നമുക്ക് രക്ഷിക്കാൻ കഴിയും. ഇന്ന് നാം അപകടകരമായ ഒരു പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത്. കൊറോണ എന്നമഹാ മാരിയെ ഈ ലോകത്തു നിന്ന് പടി കടത്താൻ നമ്മൾ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അനിവാര്യം ആണ്. നാം ഓരോരുത്തരും ജാഗ്രതയോടെയും ശുചിത്വതോടെയും സാമൂഹിക അകാലത്തോടെയും കഴിയുക. വ്യക്തി ശുചിത്വതിൽ അശ്രദ്ധ കാണിക്കുന്നത് മൂലം ആണ് ഇതുപോലുള്ള മഹാമാരികൾ പിടിപെടുന്നത്. "ശുചി ത്വ  കേരളം സുന്ദരകേരളം " 
സഹല
5 D എം എം യു പി എസ്. പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം