സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/താക്കീത്

Schoolwiki സംരംഭത്തിൽ നിന്ന്
താക്കീത്

      
ഒറ്റക്കെട്ടായി നീങ്ങീടാം നമുക്കീ മഹാമാരിയിൽ
കൈകഴുകാം കൈകോർത്തുകാക്കാം ലോകനന്മക്കായ്
ശാസ്ത്രമാണെല്ലാം പണമാണല്ലോ ലോകത്തിനാധാരം
മൂന്നക്ഷരത്തിൻ മുന്നിൽ മുട്ടുകുത്തുന്നു ജീവരഥം
സ്വാർത്ഥചിന്തകൾ ഉള്ളിലൊതുക്കി പിണംസമം മനുഷ്യജീവി
ലോകരാഷ്ട്രങ്ങളിലൊന്നാകെ ലോകമനസ്സുകളിലൊന്നാകെ
സിരകളിലൂടരിച്ചേറുകയല്ലോ കരാളമൃത്യു
ആടിത്തിമിർക്കും തിമിർപ്പുകളിലൊക്കെയും
ആർത്തലയ്ക്കും മാനവമനസ്സിൽ
ഇടിവെട്ടീടും വണ്ണം മുഴങ്ങുന്നു
മൃത്യുതാളം, ശോകതാളം, പാതാളതിമിരം
നിലതെറ്റിവീണ മനുഷ്യാ നീ മനസ്സിലേറ്റൂ
ഇതൊരു താക്കീതാണ്
കലിയുഗത്തിന്റെ ഇരുണ്ടമുനമ്പിൽ നിന്നും
കാലത്തിന്റെ, ജീവിതത്തിന്റെ, ധർമ്മത്തിന്റെ
ധവളിമയാർന്ന മറുപകുതിയിലേക്ക് ദേശാടനം നടത്താൻ
സമയമടുത്തൂ നിനക്ക്, എത്രയും വേഗം
ഒന്നിച്ചൊന്ന് കൈകോർത്തു നമുക്കിന്ന്
ഒന്നിച്ചൊന്നായ് ഒറ്റക്കെട്ടായ് മുന്നേറാം
പോരാടി അടരാടി നേരിടാം മഹാദുർവ്യാധിയെ
പുതിയൊരു ജീവനായ്, ജീവിതത്തിനായ്
പുതിയൊരു പുലരിക്കായ് കാത്തുകാക്കാം

 

മിന്നു പി രാജു
6 ഡി സെന്റ് ജോർജ്ജ് യു പി സ്കൂൾ, മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത