മണിയൂർ യു പി എസ്‍/അക്ഷരവൃക്ഷം/മീനുകുട്ടിയുടെ റോസാപ്പൂ
മീനുക്കുട്ടിയുടെ റോസാപ്പൂ
ഒരു കൊച്ചുഗ്രാമം അതായിരുന്നു മീനുകുട്ടിയുടെ ലോകം അച്ഛനും അമ്മയും കൊച്ചനുജനും മുത്തശ്ശിയും മുത്തശ്ശനുമടങ്ങുന്നതാണ് അവളുടെ കുടുംബം. അവളുടെ കുടുംബം വളരെ സന്തോഷം മൊട്ടിട്ടായിരുന്നു. വീട്ടിനടുത്തുള്ള വിദ്യാലയത്തിൽ തന്നെയായിരുന്നു മീനുകുട്ടി പഠിച്ചിരുന്നത്. അവൾക്ക് സ്‌കൂളിൽ കുറേ കൂട്ടുകാരുണ്ട്. ഇപ്പോൾ പരീക്ഷയുടെ സമയമാണ്. അവൾ വീട്ടിലിരുന്ന് അതിനുവേണ്ടി പഠിച്ചുകൊണ്ടിരുന്നു. മീനുകുട്ടിക്ക് റോസാപ്പൂവ് വളരെയധികം ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിൽ ധാരാളം റോസാപ്പൂ നട്ടിരുന്നു. മീനുകുട്ടി അതിനെ പൊന്ന് പോലെയായിരുന്നു നോക്കി പരിപാലിച്ചത്. എല്ലായ്‌പ്പോഴും അവൾ അതിനെ വെള്ളം നനച്ചുകൊടുക്കാറുണ്ട്. പെട്ടെന്ന് ഒരു ദിവസം മുറ്റത്തേക്കിറങ്ങി നോക്കിയപ്പോൾ അവിടെ ഒരു പൂടപോലും കാണാനില്ല. അവൾക്ക് സങ്കടം തോന്നി. എന്റെ റോസാപ്പൂവൊക്കെ എവിടെപ്പോയി എന്ന് ആലോചിച്ചുകൊണ്ടിരുന്നു അവൾ ഇങ്ങനെ നിരാശയായി ഇരിക്കുന്നത് കണ്ട് മുത്തശ്ശി ചോദിച്ചു. എന്താ മോളേ ഇങ്ങനെ ഇരിക്കുന്നത്. മുത്തശ്ശി..... അവൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്താ മോളേ ? മുത്തശ്ശി എന്റെ റോസാപ്പൂ ഒന്നും കാണുന്നില്ല. എന്ത് കാണുന്നില്ലേ. ഇല്ല മുത്തശ്ശീ. കരയണ്ട മോളോ നമുക്ക് നോക്കാം. അപ്പോൾ അപ്പുറത്ത് നിന്നും കുറേ കുട്ടികൾ റോസാപ്പൂ പിടിച്ച് കളിക്കുന്നു. അത് മീനു- കുട്ടി കണ്ടു. അവൾ ഓർത്തു..... റോസാപ്പൂ ചെടികൾ വിരിഞ്ഞു നിൽക്കുമ്പോഴാണ് അതിന് നല്ല ഭംഗി. അത് ചെടികളിൽനിന്നും പറിച്ചു കഴിഞ്ഞാൽ അതിന്റെ ഭംഗി നഷ്ടപ്പെടും ഒന്നിനേയും നമ്മൾ നശിപ്പി- ക്കാൻ പാടില്ല.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ