ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ കാഴ്ചകൾ
കൊറോണ കാലത്തെ കാഴ്ചകൾ
ലോകമാകെ പടർന്ന് പിടിച്ച ഒരു മഹാമാരിക്ക് മുൻപിൽ എല്ലാവരും പകച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ പോലും നമുക്ക് വേണ്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിത്തരാൻ , മൂന്ന് നേരവും ഊട്ടാൻ , അവശ്യ വസ്തുക്കൾ എത്തിക്കാൻ ഓടിനടക്കുന്ന സന്നദ്ധ സംഘടനാ പ്രവർത്തകരെ അഭിനന്ദിക്കാതെ വയ്യ. ഈ സന്നദ്ധ സംഘടനാ പ്രവർത്തകരിൽ ഒരു വലിയ വിഭാഗവും ചെറുപ്പക്കാർ തന്നെയാണെന്നുള്ളതാണ് വസ്തുതയും എന്നെ ഏറെ സന്തോഷപ്പെടുത്തുന്നതും. കാരണം ഇന്ന് ഏറെ പഴികേൾക്കുന്ന ഒരു വിഭാഗമാണ് എന്റെ ചേട്ടൻ ഉൾപ്പെടുന്ന പുതുതലമുറ. ഉത്തരവാദിത്വം ഇല്ല , സ്നേഹമില്ല ,സഹായ മനസ്ഥിതി ഇല്ല ,അച്ചടക്കം ഇല്ല അങ്ങനെ പോകുന്നു നീണ്ട ലിസ്റ്റ് എന്നാൽ അടിയന്തിര സാഹചര്യത്തിൽ ഈ മഹാമാരിയെ ഭയക്കാതെ മറ്റുള്ളവർക്കുവേണ്ടി പ്രയത്നിക്കാൻ മനസുള്ളവരാണ് പുതു തലമുറ എന്ന യാഥാർഥ്യം മനസിലാക്കാൻ കിട്ടിയ അവസരം കൂടിയാണിത്. കേരളം അതിജീവിച്ച രണ്ട് പ്രളയത്തിലും ഇക്കൂട്ടരുടെ ആത്മാർത്ഥമായ പ്രയത്നം നാം കണ്ടതാണ്. ആയതിനാൽ ഈ പുതുതലമുറയെ ഭാവിയുടെ വഗ്ദാനങ്ങളായി മാറ്റുവാൻ അദ്ധ്യാപകർക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. കാരണം എന്റെ അദ്ധ്യാപകർ പകർന്ന് തരുന്ന അറിവും വിവേകവും എന്നെ നല്ല മനുഷ്യനാക്കി മാറ്റും എന്നതിൽ സംശയമില്ല .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം