എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കരുതലിന്റെ വഴി

കരുതലിന്റെ വഴി

"ലോകം കിടുക്കി കോവിഡ് വന്നു
നാടാകെ ഭീതിയുടെ മുൾമുനയിൽ
ജാഗ്രത മാത്രം മതി ഈ കൊടും ബാധയെ
ലോകത്തു നിന്നു തുരത്തിടുവാൻ.
കൈകൾ ഇടയ്ക്കിടെ സോപ്പു ഉപയോഗിച്ചു
വൃത്തിയാക്കാൻ മറന്നീടല്ലേ.
സ്വശുചിത്വം മതി കൊടും ബാധയെ
ലോകത്തു നിന്നു തുരത്തീടുവാൻ.
തുമ്മുമ്പോൾ ചുമക്കുമ്പോൾ തൂവാല കൊണ്ടു
നാം വായും മൂക്കും മറച്ചീടണം.
നിപ്പയെ തുരത്തി നാം
പ്രണയത്തെ ജയിച്ചു നാം
 കോവിഡിനെയും നശിപ്പിക്കും നാം
കൈകോർത്തു ഒന്നായി മാലോകർ ചേർന്നാൽ
ഏതു വിപത്തും മറികടക്കാം.
ഏതു വിപത്തും മറികടക്കാം”.

കൃഷ്ണ പ്രിയ ജെ പി
2 C എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത