തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/രാമുവിനെ കഥ
രാമുവിനെ കഥ ഒരിടത്ത് രാമു എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവൻ മഹാ വികൃതിയും മുതിർന്നവരെ അനുസരിക്കാത്തവനുമാ യിരുന്നു. സ്കൂൾ വിട്ടു വന്നാൽ ഉടൻ ബാഗ് മേശപ്പുറത്ത് ഇട്ട് കൂട്ടുകാരോടൊപ്പം കളിക്കാൻ പോകും. അവിടുന്ന് വന്നാലുടൻ ശരീരം വൃത്തിയാക്കാതെ എന്തെങ്കിലും ഭക്ഷണം കഴിച്ചു കൊണ്ട് ടിവി കാണുന്നത് അവന്റെ ശീലമായിരുന്നു. അവന്റെ അമ്മ എത്ര പറഞ്ഞിട്ടും അവന്റെ ദുശ്ശീലങ്ങൾ ഒന്നും മാറ്റം വന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം സഹിക്കാൻ പറ്റാത്ത വയറുവേദന വന്നു. ഉടനെതന്നെ അവന്റെ അമ്മ അഭിനയം കൊണ്ട് ഡോക്ടർ അടുത്തെത്തി. രാമുവിനെ കണ്ടപ്പോൾ തന്നെ ഡോക്ടർ അവന്റെ വയറുവേദനയുടെ കാരണം കണ്ടെത്തി. നഖം വെട്ടുന്ന ശീലം അവനില്ല. നഖത്തിനുള്ളിൽ അഴുക്ക് നിറഞ്ഞിരിക്കുന്നു. ഡോക്ടർ അവനെ ഉപദേശിച്ചു, മരുന്നു നൽകി വീട്ടിലേക്ക് വിട്ടു. എന്നാൽ അതുകൊണ്ടൊന്നും അവൻ നന്നായില്ല. അങ്ങനെയിരിക്കെയാണ് കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചത് അപ്പോഴാണ് രാമുവിന് കാര്യത്തിന് ഗൗരവം മനസ്സിലാക്കുന്നത്. അതോടെ നല്ലകുട്ടിയായി നല്ലശീലങ്ങൾ ചെയ്യുവാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ