സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/കാലത്തിൻ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
കാലത്തിൻ വിലാപം

സൂര്യൻ വെട്ടിത്തിളങ്ങും കാലം
വീടുകളിലെ അലച്ചിലിൻ കാലം
ഉല്ലാസങ്ങളുടെയും ഉത്സവങ്ങളുടെയും പെരുമഴക്കാലം
കളിയുടെയും ചിരിയുടെയും ശോഭ യൂറും കാലം

ചക്രങ്ങൾ തൻ ഇരമ്പൽ ശബ്ദവു
 മുയരുംധൂമപടലങ്ങൾക്കുമെതിരെ
യുള്ള അമ്മഭൂമിതൻ കണ്ണീർ നനവിൽ
ഉണർന്നൂ ഭൂമിതൻ കാവല്ക്കാരൻ

കാവല്ക്കാരൻ തൻ ഏക ദൃഷ്ടിയിൽ
 കൊട്ടിയടക്കപ്പെട്ടു വാതിലുകൾ
വിജനമായനേകം മിഠായിതെരുവകൾ
ഉത്സവപറമ്പോ ശവപ്പറമ്പായി മാറി

കണ്ണിൽപ്പെടാത്തൊരു കീടാണു മൂലം
നിശ്ചലമായി ഭൂമിയൊട്ടാകെ
ഭൂമിതൻ താളവും ഈണവുമായ
കാൽപ്പന്തിൻ ആരവം പോലും ചിതലരിക്കപ്പെട്ടു

മർത്യാ, നീ നമ്പുന്ന ശാസ്ത്രമെവിടെ
ലോകത്തിൻ വികസനമെവിടെ
ഓർക്കൂ ജനമേ, നിൻ
പ്രവൃത്തി തൻ കർമ്മഫലം .

ബിന്ധ്യ ബെന്നി
10 ഇ സെന്റ് തോമസ്സ് ഹൈസ്കൂൾ കൂരാച്ചുണ്ട്
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത