ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/രോഗമുക്തിയും പ്രതിരോധവും
രോഗമുക്തിയും പ്രതിരോധവും
രോഗം പിടിപെടാതിരിക്കാൻ സദാ ജാകരൂകരാണ് മനുഷ്യർ. എങ്കിലുംഅശ്രദ്ധമായ ജീവിത രീതി രോഗത്തിനടിമപ്പെടാൻ ഇടയാക്കാറുണ്ട്.രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ശരീരത്തിൽ ഒട്ടേറെ സംവിധാനങ്ങളുണ്ട്.ത്വക്കും രക്തവുമൊക്കെ ഈ പ്രവർത്തനത്തിൽ സജീവമായിപ്രവർത്തിക്കുന്നു. രോഗം വന്നു ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗംവരാതെ സൂക്ഷിക്കുന്നതാണ് എന്ന ചൊല്ല് വളരെപ്രസക്തമാണ്.ശരീരത്തിന് പ്രതിരോധശേഷി ഇല്ലെങ്കിൽ മിക്കരോഗങ്ങൾക്കും നാം അടിമപ്പെടും. ശരീരത്തിൻ്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചിട്ടയായ വ്യായാമവും കൃത്യമായഭക്ഷണരീതിയും സഹായിക്കും. രാസവസ്തുക്കൾ ചേർക്കാത്തപച്ചക്കറികളും പഴവർഗ്ഗങ്ങളും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നഘടകങ്ങളാണ്. വളരെ മികച്ച ആരോഗ്യ സംവിധാനമാണ് നമ്മുടെ കേരളത്തിലുള്ളത്. ഇക്കാര്യത്തിൽ ഇന്ന് കേരളം ലോകത്തിന് ഒന്നാകെമാതൃകയായി മാറിക്കഴിഞ്ഞു. പല അസുഖങ്ങളെയും ഫലപ്രദമായിപ്രതിരോധിക്കാൻ നമ്മുടെ ആരോഗ്യരംഗത്തെ മികവിന് സാധിച്ചിട്ടുണ്ട്.ഒരിക്കൽ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്ത കോളറയുംചിക്കൻപോക്സും പോളിയോയും പ്ലേഗുമൊക്കെ വാക്സിൻ്റെസഹായത്താൽ തടഞ്ഞു നിർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. രോഗംവരാതിരിക്കാൻ വാക്സിനേഷൻ സഹായിക്കുന്നു. ഓരോ രോഗങ്ങളെയുംകൃത്യമായി പ്രതിരോധിക്കാനുള്ള മരുന്നുകൾ നമ്മുടെ കൈയിലുണ്ട്. പുതുതായി രൂപം കൊള്ളുന്ന രോഗങ്ങൾ നമുക്ക് വെല്ലുവിളിഉയർത്തുന്നുണ്ടെങ്കിലും ഒട്ടും വൈകാതെ തന്നെ അവയെപ്രതിരോധിക്കാനുള്ള മരുന്നുകൾ വികസിപ്പിക്കാനും നമ്മുടെആരോഗ്യമേഖലയ്ക്ക് കഴിയുന്നുണ്ട്. എന്നാൽ ഈ നൂറ്റാണ്ടിൽതന്നെ നമ്മെഏറെ അലട്ടുന്ന ,വളരെയധികം ജനങ്ങളുടെ ജീവനെടുത്ത കൊറോണ എന്നവൈറസിനെ ചെറുക്കാനുള്ള മരുന്ന് കണ്ടെത്താൻ നമുക്ക് ഇതുവരെകഴിഞ്ഞിട്ടില്ല എന്നത് ദൗർഭാഗ്യകരം തന്നെയാണ്. എങ്കിലും ഒട്ടുംതാമസിയാതെ ഈ മഹാമാരിയെയും തടഞ്ഞുനിർത്താൻ നമുക്കാകും.അത്രയ്ക്ക് സുസജ്ജമാണ് നമ്മുടെ ആരോഗ്യരംഗം. അതു വരെ നാംഓരോരുത്തരും സ്വാഭാവികമായ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ളപ്രവർത്തനങ്ങളിൽ ഏർപ്പെട്ടേ മതിയാവൂ.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം