Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധി പ്രതിരോധം
നമ്മുടെ നാട്ടിൽ വേനൽ മഴയും, കാലവർഷവും ശക്തിപ്പെടുന്നതോടുകൂടി പകർച്ചവ്യാധി പിടിപ്പെടാനുള്ള സാഹചര്യം കൂടുതലാണ്. ഈ സമയങ്ങളിൽ കൊതുക് ശല്യം കൂടുതലാണ്. ഈ സമയങ്ങളിൽ ഡെങ്കിപ്പനി, എലിപ്പനി, വൈറൽ ഫിവർ തുടങ്ങിയ രോഗങ്ങൾ പിടിപ്പെടാനുള്ള സാഹചര്യം ഉണ്ട്.
ലോക് ഡൗണിന്റെ ഭാഗമായി കുടുബാംഗങ്ങളെല്ലാം വീടുകളിൽ തന്നെ ഉള്ളതിനാൽ പകർച്ചവ്യാധികളെ തടയാൻ ഇത് നല്ല സമയമാണ്. കൊതുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കൽ ,വീടും പരിസരവും വൃത്തിയാക്കൽ ,ആഹാര അവശിഷ്ടങ്ങൾ ഫലപ്രദമായി സംസ്കരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. കിണറുകളും ,മറ്റു കുടിവെള്ള സ്രോതസുകളും കൊതുകുകടക്കാത്ത വിധം മൂടിയിടണം. ടെറസ്സിൽ കെട്ടികിടക്കുന്ന വെള്ളം ഒഴിവാക്കണം. വീടിന്റെ പരിസരത്ത് പാഴ്ച്ചെടികളും, കാടുകളും വളരാതെ ശ്രദ്ധിക്കണം. ചിരട്ട, പാട്ട തുടങ്ങി വെള്ളം കെട്ടി നിൽക്കുന്ന സാധനങ്ങൾ നിർമാർജനം ചെയ്യണം. വെള്ളം കെട്ടി നിൽക്കുന്ന എല്ലാ ഉറവിടങ്ങളും കണ്ടെത്തി ഇല്ലാതാക്കണം.
പഞ്ചായത്ത് തലത്തിൽ പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം. കൊതുക് നിർമാർജനം ,മാലിന്യ സംസ്കരണം, കുടിവെള്ള ശുചിത്വം, അകലം പാലിക്കൽ ,വ്യക്തിശുചിത്വം എന്നിവയുടെ പ്രാധാന്യത്തെ കുറച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്ന തെരുവ് നാടകം ,നോട്ടീസ് വിതരണം ,റാലി തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിലുള്ള വിവിധ യൂണിറ്റുകളായ എസ്.പി.സി, എൻ.സി.സി തുടങ്ങിയവയുടെ നേത്യത്വത്തിൽ നടപ്പാക്കി..... നല്ലൊരു നാളെക്ക് വേണ്ടി നമുക്ക് ഒരുമിച്ച് ഒരുങ്ങാം....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|