ജാഗ്രത


ലോകം മുഴുവൻ ആധി പടർത്തി
കൊറോണ വൈറസ് വന്നല്ലോ
നമ്മുടെ നാടിന് നാശം വിതച്ച്
ലോകമെങ്ങും ചേക്കേറി
ചൈനയിലാണേ ആരംഭം
ആയിരങ്ങൾ പതിനായിരങ്ങൾ മരിച്ചിട്ടും
കൊറോണയങ്ങനെ വിലസുന്നു
കേരളത്തിലും എത്തിയിട്ടുണ്ടേ
റാന്നിയിലാണേ ആരംഭം
പനിയും ചുമയും ശ്വാസതടസ്സവും
തൊണ്ട വേദനയും ലക്ഷണങ്ങൾ
ശുചിത്വമില്ലെങ്കിൽ കൊറോണ നമ്മെ പിടികൂടും
ഹസ്ത ദാനവും ആൾക്കൂട്ടവും വേണ്ടേ വേണ്ട
കൈയും മുഖവും സോപ്പിൽ കഴുകൂ
വൈറസ് ബാധയെ ഒഴിവാക്കൂ
ഭയപ്പെടേണ്ട കൂട്ടരേ
ജാഗ്രതയോടെ ജീവിക്കാം
നമുക്കൊന്നിച്ച് മുന്നേറാം

 

ഭദ്ര എം. എസ്.
1 ബി ഗവ. എൽ. പി. എസ്., വിളപ്പിൽ, പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത